Advertisment

രുചികൂട്ടില്‍ സേമിയ കുമ്പിളപ്പവുമായി റസീന റഹ്‌മത്ത്.

author-image
admin
Updated On
New Update

publive-image

Advertisment

സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഇടയില്‍ ഏറെ പ്രചാരമുള്ള സത്യം ഓണ്‍ലൈന്‍ ന്യൂസ്‌ സ്ത്രീകളിലേക്കും പുരുഷന്മാരിലേക്കും പാചക കുറിപ്പ് പംക്തിയിലൂടെ എത്തുകയാണ് നിങ്ങള്‍ തയാറാക്കുന്ന വിഭവങ്ങള്‍ ഞങ്ങള്‍ക്ക്  അയച്ചു തരുക  പാചകത്തിന് അവിശ്യമുള്ള  സാധനങ്ങള്‍( തൂക്കം എഴുതണം ) തയ്യാറാക്കുന്ന  വിധം ഒപ്പം നിങ്ങളുടെ പേരും മൊബൈല്‍ നമ്പറും  പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോയും അയക്കുക, വിലാസം: മെയില്‍ ഐ ഡി jaks2244@gmail.com  ഈയാഴ്ച  പാചക പംക്തിയിലൂടെ രുചിഭേദത്തില്‍   എത്തുന്നു റസീന റഹ്‌മത്ത് രുചികരമായ  എളുപ്പം ഉണ്ടാക്കാവുന്ന ഒരു വിഭവം "സേമിയ കുമ്പിളപ്പം"

 

സേമിയ - 1 കപ്പ്

തേങ്ങ പീര- 1 കപ്പ്

ശർക്കര ഉരുക്കിയത് - 300 ഗ്രാം

അവിൽ 1 പിടി

നെയ്യ് 2 ടേബിൾ സ്പൂൺ

അണ്ടിപരിപ്പ് -10 എണ്ണം

മുന്തിരി - കുറച്ച്

ഏലയ്ക്ക പൊടിച്ചത് - 1 ടീസ്പൂൺ

പ്ലാവില 10 എണ്ണം.

തയ്യാറാക്കുന്ന വിധം  കട്ടിയുള്ള പാനിൽ നെയ്യൊഴിച്ച് അണ്ടിപരിപ്പും മുന്തിരിയും വറുത്ത് മാറ്റുക .ഇതിൽ സേമിയവും വറുത്തെടുക്കുക .ഇതിലേക്ക് തേങ്ങ, അവിൽ, ശർക്കരപ്പാനി, എലക്കാപ്പൊടി ചേർത്തിളക്കുക.(കുഴയ്ക്കാൻ ഉള്ള പാകത്തിന് ശർക്കരപ്പാനി ചേർക്കുക. വെള്ളം അധികമാവരുത്). വറുത്ത് വച്ച അണ്ടിപരിപ്പും മുന്തിരിയും ചേർത്തിളക്കുക .പ്ലാവില കുമ്പിൾ പോലെ ഈർക്കിലി വെച്ച് കുത്തിയെടുക്കുക. ഇതിലേക്ക് ഓരോ വലിയ സ്പൂൺ സേമിയ കൂട്ട് നിറയക്കുക .അപ്പ ചെമ്പിൽ വച്ച് നന്നായി വേവിച്ചെടുക്കുക. വേവിക്കുമ്പോൾ ഓരോ കുമ്പിളപ്പവും ചരിയാതെ നേരെ വയ്ക്കണം. തണുത്ത ശേഷം പ്ലാവില മാറ്റി വിളമ്പാം ഒന്ന് ശ്രമിച്ചു നോക്കൂ ഇഷ്ട്ടപെട്ടങ്കില്‍ അഭിപ്രായം പറയണേ മറ്റൊരു വിഭവമായി പിന്നെ കാണാം കേട്ടോ ......

publive-image

Advertisment