Advertisment

പായ്ക്കറ്റ് പാല്‍ അര്‍ബുദത്തിന് കാരണമായേക്കാം: വില്ലനാകുന്നത് പാലില്‍ ഉപയോഗിക്കുന്ന ഫോര്‍മാലിനും രാസവസ്തുക്കളും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി: പാലിന് കൊഴുപ്പുകൂട്ടാന്‍ ഉപയോഗിക്കുന്ന ഫോര്‍മാലിനും കേടുവരാതിരിക്കാന്‍ ഉപയോഗിക്കുന്ന മറ്റ് രാസവസ്തുക്കളും അര്‍ബുദത്തിന് കാരണമാകാമെന്ന് വിദഗ്ധര്‍.

Advertisment

പാല്‍ ഉപയോഗിച്ചാല്‍ ഒരുദിവസം കൊണ്ട് അര്‍ബുദം കീഴടക്കുമെന്നല്ല. മായം കലര്‍ന്ന പാല്‍ പതിവാക്കിയാല്‍ വിഷാംശത്തിന്റെ അളവ് ക്രമേണ ശരീരത്തില്‍ കൂടും. ഇത് രോഗകാരണമായേക്കും.പാലിലൂടെയുള്ള അര്‍ബുദസാധ്യത സംബന്ധിച്ച് കേരളത്തില്‍ ഇതുവരെ വിശദമായ പഠനം നടന്നിട്ടില്ല.

publive-image

മായം കലര്‍ന്ന പാല്‍ ഏറെക്കാലം ഉപയോഗിക്കുന്നതിലൂടെ സാവകാശം വിഷാംശം നമ്മുടെ ശരീരത്തിലെ പല അവയവങ്ങളിലേക്കുമെത്തും.

മായം കണ്ടെത്തുന്നതിനുള്ള പരിശോധനക്കൊപ്പം വിശദമായ പഠനം നടത്തി പ്രതിരോധത്തിന് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കണമെന്നും ക്യാന്‍സര്‍ രോഗ വിദഗ്ധര്‍ പറയുന്നു.

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി ഇക്കാര്യങ്ങള്‍ പരിശോധിക്കണമെന്നും വിദഗ്ദര്‍ വ്യക്തമാക്കുന്നു.

packet milk3cause cancer
Advertisment