Advertisment

പാന്‍ഡമിക്കിനെ തുടര്‍ന്ന് അമേരിക്കയില്‍ അഞ്ചിലൊരാള്‍ വീതം മാനസിക ചികില്‍സ തേടുന്നതായി സി ഡിസി

New Update

ന്യൂയോര്‍ക്ക്: കോവിഡ് മഹാമാരി അമേരിക്കയില്‍ ആരംഭിച്ചതിനുശേഷം മാനസിക ചികില്‍സ തേടുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതായി സി ഡി സിയുടെ പുതിയ പഠനത്തില്‍ പറയുന്നു.

അമേരിക്കന്‍ ജനതയുടെ അഞ്ചില്‍ ഒരാള്‍ വീതം മാനസിക രോഗത്തിന് ചികില്‍സ തേടുന്നതായും മരുന്നുകള്‍ കഴിക്കുന്നതായും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

Advertisment

publive-image

അമേരിക്കയില്‍ കഴിഞ്ഞ 8 മാസത്തിനുള്ളില്‍ മെന്റല്‍ ഹെല്‍ത്ത് പ്രിസ്ക്രിപ്ഷന്‍ 6.5 ശതമാനമാണ് വര്‍ദ്ധിച്ചിരിങ്ങന്നത്. 18 സംസ്ഥാനങ്ങളില്‍ 10 മുതല്‍ 20 ശതമാനം വരെയാണ് വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്.

സൗത്ത് കരോലിന കോണ്‍വെ മെന്റല്‍ ഹെല്‍ത്തിലെ സൈക്കോളജിസ്റ്റുകള്‍ വിവിധ പ്രായത്തിലുള്ള മാനസിക രോഗികളെ സ്‌ട്രെസ്സ് ,ആങ്‌സൈറ്റി, ഡിപ്രഷന്‍ തുടങ്ങിയ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികില്‍സിച്ചു വരുന്നു. വിദ്യാഭ്യാസ രീതിയില്‍ വന്ന മാറ്റത്തെ തുടര്‍ന്ന് മാനസിക അസ്വസ്ഥത പ്രകടിപ്പിക്കുന്ന കുട്ടികളും മാതാപിതാക്കളും സാമ്പത്തിക ബുദ്ധിമുട്ടുമൂലവും ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്നും മാനസിക സമ്മര്‍ദ്ദത്തിലായവരു ഇവിടെ ചികില്‍സയ്ക്കായി എത്തുന്നു.

ഈ ഡേറ്റായില്‍ മറ്റൊരു ഞെട്ടിക്കുന്ന സത്യം കൂടി കണ്ടെത്തിയിട്ടുണ്ട്. കോവിഡ് 19നെ അതിജീവിച്ചവരില്‍ നിരവധി പേര്‍ക്ക് ന്യൂറോളജിക്കല്‍ ഡിസ്ഓര്‍ഡേഴ്‌സ് കണ്ടുവരുന്നുവെന്നതാണ്.

പാന്‍ഡമിക്ക് ഇനിയും നീണ്ടു നില്‍ക്കുകയാണെങ്കില്‍ ഭാവി തലമുറയുടെ മാനസികാവസ്ഥയെ അത് കാര്യമായി ബാധിക്കും. കൗണ്‍സലിംഗും മെന്റല്‍ ഹെല്‍ത്ത് ഇവാലുവേഷനും മാത്രമേ ഇതിന് പ്രതിവിധിയായുള്ളുവെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.

PADAMIC AMERICA
Advertisment