Advertisment

പടവെട്ടില്‍ സണ്ണി വെയ്‌നും നിവിനുമൊപ്പം മഞ്ജു വാര്യര്‍

author-image
ഫിലിം ഡസ്ക്
New Update

നിവിന്‍ പോളി നായകനായെത്തുന്ന 'പടവെട്ട്' ചിത്രത്തില്‍ മഞ്ജു വാര്യരും. ചിത്രത്തില്‍ ഒരു പ്രധാന കഥപാത്രമായി മഞ്ജുവും എത്തും. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യ ചലച്ചിത്ര സംരംഭം കൂടിയാണ് പടവെട്ട്.

publive-image

നാടക, പരസ്യ ചിത്ര സംവിധായകനായ ലിജു കൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനം നിര്‍വഹിക്കുന്നത്. 'അരുവി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ അദിതി ബാലനാണ് നായിക. ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ്, വിജയരാഘവന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

padavettu manjuwarier
Advertisment