Advertisment

മത്സരത്തിന് മുമ്പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് നല്ലത്! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച പാഡി ആപ്റ്റന്റെ ഉപദേശം

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ മെന്റല്‍ കണ്ടീഷനിംഗ് കോച്ചായ പാഡി ആപ്റ്റന്റെ ഒരു വെളിപ്പെടുത്തല്‍ ക്രിക്കറ്റ് ലോകത്തെയാകെ അമ്പരപ്പിച്ചു. മത്സരത്തിന് മുമ്പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് നല്ലതാണെന്ന് താന്‍ താരങ്ങളെ ഉപദേശിച്ചിരുന്നുവെന്നായിരുന്നു പാഡി ആപ്റ്റന്റെ വെളിപ്പെടുത്തല്‍. 'ദ ബെയര്‍ഫൂട്ട് കോച്ച്' എന്ന പുസ്തകത്തിലാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഉപദേശം

തന്റെ ഈ ഉപദേശം ഇന്ത്യന്‍ ടീമിന്റെ അന്നത്തെ മുഖ്യ പരിശീലകനായിരുന്ന ഗാരി കിര്‍സ്റ്റനെ പ്രകോപിപ്പിച്ചതായി പാഡി ആപ്റ്റണ്‍ പറയുന്നു. തുടര്‍ന്ന് ഗാരി കിര്‍സ്റ്റണോട് താന്‍ മാപ്പ് ചോദിച്ചതായും അദ്ദേഹം വ്യക്തമാക്കി.

വിവാദവും വിശദീകരണവും

താരങ്ങളോട് ഒന്നും ചെയ്യാന്‍ താന്‍ പറഞ്ഞിട്ടില്ലെന്നും, വിവരം പങ്കുവയ്ക്കുക മാത്രമാണ് ചെയ്തതെന്നും പാഡി വിശദീകരിക്കുന്നു. എന്നാല്‍ പുറത്തുവന്ന വാര്‍ത്തകള്‍ മറ്റൊരു തരത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

വിവാദത്തില്‍ ക്ഷമാപണം, രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകന്‍

എന്തായാലും, പിന്നീട് പാഡി തന്റെ തെറ്റ് സമ്മതിച്ചു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള തന്റെ ഉപദേശം തെറ്റായിരുന്നുവെന്നും പറഞ്ഞു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകനായും പാഡി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Advertisment