Advertisment

പദ്മ പുരസ്‌കാരം: കേന്ദ്ര കായിക മന്ത്രാലയം സമര്‍പ്പിച്ച പട്ടികയില്‍ ഒന്പതും വനിതകള്‍

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

ന്യൂഡല്‍ഹി: പദ്മ പുരസ്‌കാരത്തിനായി കേന്ദ്ര കായിക മന്ത്രാലയം സമര്‍പ്പിച്ച പട്ടികയില്‍ ഒന്പതും വനിതകള്‍.

Advertisment

publive-image

ബാഡ്മിന്‍റണ്‍ താരം പി വി സിന്ധു,ബോക്‌സിംഗ് താരം എം സി മേരി കോം, ടേബിള്‍ ടെന്നീസ് താരം മണിക ബത്ര, ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, ഹോക്കി ക്യാപ്റ്റന്‍ റാണി രാംപാല്‍, മുന്‍ ഷൂട്ടര്‍ സുമ ഷിരുര്‍, പര്‍വതാരോഹകരായ താഷി, നുങ്ഷി മാലിക് എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

ഇന്ത്യന്‍ കായിക ചരിത്രത്തില്‍ ആദ്യമായാണ് പദ്മവിഭൂഷണ്‍ പുരസ്‌കാരത്തിന് ഒരു വനിതയുടെ പേര് നിര്‍ദേശിക്കുന്നത്. ആറു തവണ ലോക ചാന്പ്യനായ ബോക്‌സിംഗ് താരം മേരി കോമിനെ പദ്മവിഭൂഷണ്‍ പുരസ്‌കാരത്തിനാണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്. ഭാരതരത്‌ന പുരസ്‌കാര ജേതാവായ മേരികോമിന് 2013ല്‍ പദ്മഭൂഷണും, 2006ല്‍ പദ്മശ്രീയും ലഭിച്ചിട്ടുണ്ട്.

അതേസമയം, രാജ്യത്തെ മൂന്നാമത്തെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ പദ്ഭൂഷണ്‍ പുരസ്‌കാരത്തിനാണ് ഇത്തവണ പി വി സിന്ധുവിന്‍റെ പേര് കായിക മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ളത്.

Advertisment