Advertisment

നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; കുവൈറ്റില്‍ പ്രവാസികള്‍ ആശങ്കയില്‍

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: സാമ്പത്തിക മാന്ദ്യം, കൊവിഡ് പ്രതിസന്ധികള്‍, പുതിയ റെസിഡന്‍സി നിയമങ്ങള്‍ തുടങ്ങിയവ കുവൈറ്റിലെ പ്രവാസികളെ അരക്ഷിതാവസ്ഥയിലാക്കുന്നു. ആയിരക്കണക്കിന് പ്രവാസികള്‍ക്കാണ് ഇതിനോടകം ജോലി നഷ്ടമായത്.

സ്വദേശിവത്കരണത്തിന്റെ ഭാഗമായി നിരവധി പ്രവാസികളെയാണ് സര്‍ക്കാര്‍ മേഖലയില്‍ പിരിച്ചുവിട്ടത്. സര്‍വകലാശാല ബിരുദമില്ലാത്ത 60 വയസിന് മുകളില്‍ പ്രായമുള്ള പ്രവാസികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നത് നിര്‍ത്തലാക്കിയതും പ്രവാസികള്‍ക്ക് തിരിച്ചടിയായി.

അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രവാസികളുടെ എണ്ണം കുറയ്ക്കുന്നത് സംബന്ധിച്ചുള്ള കരട് നിയമത്തിന് ദേശീയ അസംബ്ലി കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു. ഇതും പ്രവാസികളെ സംബന്ധിച്ച് കനത്ത തിരിച്ചടിയായി.

പ്രതിസന്ധിഘട്ടത്തില്‍ പ്രവാസികളെ പറഞ്ഞുവിടുന്നത് അനീതിയാണെന്ന് ജോലി നഷ്ടപ്പെട്ടവര്‍ പറയുന്നു. കുവൈറ്റിന് വേണ്ടി ദീര്‍ഘകാലം ജോലിയെടുത്ത തന്നെ പോലുള്ളവരെ ഈ ദുര്‍ഘട ഘട്ടത്തില്‍ പിരിച്ചുവിടുമ്പോള്‍ ഇനിയെന്ത് ചെയ്യുമെന്ന് പ്രവാസിയായ ചാര്‍ളി ലിയോണ്‍ (61) ചോദിക്കുന്നു.

സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാരനായിരുന്ന ഇദ്ദേഹത്തിന് കഴിഞ്ഞ ദിവസമാണ് ജോലി നഷ്ടപ്പെട്ടത്. ദീര്‍ഘകാലം കുവൈറ്റില്‍ ജോലി ചെയ്തിട്ട് പെട്ടെന്ന് ജോലി നഷ്ടപ്പെടുമ്പോഴുള്ള അവസ്ഥ ചിന്തിക്കാന്‍ പോലുമാകുന്നില്ലെന്ന് പ്രവാസിയായ മുസ്തഫ പറയുന്നു.

Advertisment