Advertisment

14കാരിയെ തട്ടിക്കൊണ്ട് പോയി വിവാഹം കഴിച്ചു; ആര്‍ത്തവം തുടങ്ങിയതിനാല്‍ നിയമപരമെന്ന വിചിത്രവാദവുമായി പാക് കോടതി

New Update

കറാച്ചി: 14 കാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിപ്പിച്ച കേസില്‍ വിചിത്രമായ വിധിപ്രസ്താവവുമായി പാകിസ്ഥാന്‍ കോടതി.

Advertisment

publive-image

 

തട്ടിക്കൊണ്ടു പോയി വിവാഹം കഴിക്കുമ്പോള്‍ പെണ്‍കുട്ടി ആര്‍ത്തവ ചക്രം പൂര്‍ത്തിയാക്കിയിരുന്നതായും അതുകൊണ്ട് തന്നെ വിവാഹം ശരീഅത്ത് നിയമപ്രകാരം സാധുവാണെന്നും കോടതി ഉത്തരവിട്ടു. സിന്ധ് കോടതിയാണ് വിവാഹം സാധുവാണെന്ന് ഉത്തരവിട്ടത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് 14കാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ അബ്ദുല്‍ ജബ്ബാര്‍ എന്ന

യുവാവ് തട്ടിക്കൊണ്ട് പോയി ഇസ്ലാമിലേക്ക് മത പരിവര്‍ത്തനം നടത്തുകയും നിര്‍ബന്ധിച്ച് വിവാഹം

കഴിക്കുകയും ചെയ്തത്.

പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് കേസ് കോടതിയിലെത്തിയത്. സിന്ധ് കോടതിയുടെ വിധിക്കെതിരെയ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ തബാസും യൂസഫ് പറഞ്ഞു.

പെണ്‍കുട്ടിയുടെ പ്രായം ശാസ്ത്രീയമായി സ്ഥിരീകരിക്കാന്‍ സിന്ധ് ഹൈക്കോടതി പൊലീസിനോട് ഉത്തരവിട്ടു. അതേസമയം, പ്രായം കുറവാണെങ്കിലും പെണ്‍കുട്ടിക്ക് ആര്‍ത്തവമുണ്ടെങ്കില്‍ വിവാഹം സാധുവാകുമെന്നും കോടതി വ്യക്തമാക്കി.

Advertisment