Advertisment

'ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്ത്യ- പാകിസ്ഥാൻ പരമ്പര നടക്കാൻ ഒരു സാധ്യതയും ഞാൻ കാണുന്നില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങൾക്ക് അവസാനം ഉണ്ടായാൽ മാത്രമേ അങ്ങനെയൊരു സാധ്യതയുള്ളൂ'- പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

പാക് താരങ്ങൾ ഐപിഎൽ കളിക്കുന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കി രം​ഗത്തെത്തിയിരിക്കുകയാണ് പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ ഇഹ്സാൻ മനി- 'ഒരിക്കലും പാക് ക്രിക്കറ്റ് താരങ്ങൾ ഐപിഎൽ കളിക്കണമെന്ന് ഞങ്ങൾ വാശി പിടിക്കില്ല.

Advertisment

publive-image

പാകിസ്ഥാൻ താരങ്ങളെ ഇന്ത്യൻ പ്രീമിയർ ലീഗിൽ പങ്കെടുപ്പിക്കണമെന്ന് ബിസിസിഐ പ്രസിഡന്റ് പ്രസിഡന്റ് സൗരവ് ഗാംഗുലിയോട് ആവശ്യപ്പെടുകയുമില്ല. ഒരുനാൾ എല്ലാം കലങ്ങിതെളിയും'- മനി പറഞ്ഞു.

'ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്ത്യ- പാകിസ്ഥാൻ പരമ്പര നടക്കാൻ ഒരു സാധ്യതയും ഞാൻ കാണുന്നില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങൾക്ക് അവസാനം ഉണ്ടായാൽ മാത്രമേ അങ്ങനെയൊരു സാധ്യതയുള്ളൂ.

മുമ്പ് ബിസിസിഐയുമായി അടുത്ത ബന്ധമാണ് പാക് ക്രിക്കറ്റ് ബോർഡിന് ഉണ്ടായിരുന്നത്. എന്നാൽ അടുത്ത കാലത്ത് എല്ലാം താളം തെറ്റി. ഒന്നും സാധാരണ പോലെയല്ല'- മനി കൂട്ടിച്ചേർത്തു. ഇന്ത്യ- പാകിസ്ഥാൻ പരമ്പര പുനാരാരംഭിക്കുന്നത് സംബന്ധിച്ച ചർച്ചകൾക്ക് തങ്ങൾ മുൻകൈയെടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ചെയർമാൻ കൂട്ടിച്ചേർത്തു.

sports news
Advertisment