Advertisment

ഈ നരാധമന് ഒന്നല്ല നാലുതവണ വധശിക്ഷ നല്‍കണം

New Update

7 വയസ്സുള്ള സൈനാബ് അന്‍സാരി എന്ന പിഞ്ചു ബാലികയെ ക്രൂരമായി ബലാല്‍സംഗം ചെയ്തു പീഡിപ്പിച്ചു കൊന്ന 24 കാരനായ ഇമ്രാന്‍ അലി എന്ന കുറ്റവാളിക്ക് വധശിക്ഷ വിധിച്ചുകൊണ്ട് പാകിസ്ഥാനിലെ ലാഹോര്‍ ഹൈക്കോടതി ജഡ്ജി സജ്ജാദ് ഹുസ്സൈന്‍ അസന്നിഗ്ദ്ധമായി പറഞ്ഞു. അത്രയ്ക്ക് ക്രൂരനാണയാള്‍.

Advertisment

' ജനാബ് ഇതേ പോലെ 8 കുഞ്ഞുങ്ങളെ ഞാന്‍ ബലാല്‍സംഗം ചെയ്തു കൊന്നിട്ടുണ്ട്." ഒരു കൂസലുമില്ലാതെ ആ കൊടും ഭീകരന്‍ നടത്തിയ ഈ വെളിപ്പെടുത്തല്‍ കേട്ട് ജഡ്ജിപോലും ഞെട്ടിപ്പോയി. ഇതേത്തുടര്‍ന്ന് പ്രതിഭാഗം വക്കീലും കേസുപേക്ഷിച്ചു പിന്‍വാങ്ങി.

publive-image

ഇക്കഴിഞ്ഞ ജനുവരി 9 നു ലാഹോറില്‍ നിന്ന് 50 കി.മീറ്റര്‍ അകലെയുള്ള കസൂര്‍ ഗ്രാമത്തിലെ ഒരു ചവര്‍ക്കൂനയില്‍ സൈനാബ് എന്ന 7 വയസ്സുള്ള ബാലികയുടെ മൃതദേഹം ചവറ്റുകൂനയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയും തുടര്‍ന്ന് നടന്ന സങ്കീര്‍ണ്ണമായ അന്വേ ഷണം ഓരോ ഘട്ടത്തിലും ഉദ്വേഗം ജനിപ്പിക്കാന്‍ പോകുന്നവയായിരുന്നു.

സൈനാബിന്റെ മാതാപിതാക്കള്‍ സൌദിഅറേബ്യയിലായിരുന്നു. ഇളയച്ഛന്റെ വീട്ടില്‍ താമസിച്ചു വന്ന സൈനാബ് ജനുവരി 4 നു ട്യൂഷനുപോകും വഴിയാണ് ഇമ്രാന്‍ അലി പിന്നാലെ കൂടി പ്രലോഭനം നല്‍കി തട്ടിക്കൊണ്ടു പോയതും പീഡിപ്പിച്ചശേഷം കൊലപ്പെടുത്തി കുപ്പയില്‍ തള്ളിയതും. അഞ്ചു ദിവസം കഴിഞ്ഞാണ് മൃതദേഹം കണ്ടുകിട്ടുന്നത്.

ഈ സംഭവം പാക്കിസ്ഥാനെ അക്ഷരാര്‍ഥത്തില്‍ ഇളക്കിമറിക്കുകയുണ്ടായി.നാടെങ്ങും പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി. ചാനലുകളില്‍ സ്ഥിരം ചര്‍ച്ച ഈ കൊലപാതാകമായിരുന്നു.

publive-image

പോലീസ് പ്രതിക്കായി വിപുലമായ അന്വേഷണം തന്നെ നടത്തി. ആയിരത്തിലധികം ആളുകളുടെ DNA പരിശോധന നടത്തി. 2000 ത്തിലധികം പേരെ ചോദ്യം ചെയ്തു. കുട്ടി താമസിച്ചിരുന്ന വീടിന് അല്‍പ്പമകലെയുള്ള 'പീരോവാല' റോഡിലെ CCTV ദൃശ്യത്തില്‍ നിന്ന് കുട്ടിയെ കൈപിടിച്ച് നടക്കുന്ന ഒരജ്ഞാതന്റെ ചിത്രമാണ് കൊലയാളിയായ ഇമ്രാന്‍ അലിയിലേക്കെത്താന്‍ പോലീസിനെ സഹായിച്ചത്. ഇമ്രാന്‍ അലി കുട്ടി താമസിച്ചിരുന്ന വീടിന്‍റെ തൊട്ടയല്‍വാസി യായിരുന്നു.

സംഭവം നടന്ന് 19 ദിവസങ്ങള്‍ക്കു ശേഷം ജനുവരി 23 നാണ് കുറ്റവാളി അറസ്റ്റ് ചെയ്യപ്പെടുന്നത്. അപഹരണം, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ബലാല്‍സംഗം ചെയ്തത് , പ്രകൃതിവിരുദ്ധ ലൈംഗികത , കൊലപാതകം എന്നീ കുറ്റങ്ങള്‍ അയാള്‍ക്കെതിരെ ചുമത്തപ്പെട്ടു. ശാസ്ത്രീയ തെളിവുകളുടെ അകമ്പടിയോടെ കേവലം നാലു ദിവസത്തെ വിചാരണക്കൊടുവില്‍ വിധിവന്നതും ചരിത്ര സംഭവമായി. കോടതിവിചാരണ ഒരു ദിവസം 9 മണിക്കൂര്‍ വരെ നീണ്ടുനിന്നിരുന്നു.

publive-image

കേസ് വിചാരണയുടെ ആദ്യദിവസം തന്നെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ഇതേ പോലെ 8 കുഞ്ഞുങ്ങളെ താന്‍ ബലാല്‍സംഗം ചെയ്തു കൊന്നിട്ടുണ്ടെന്നയാള്‍ കോടതിയില്‍ കുറ്റസമ്മതം നടത്തി. ഇതേത്തുടര്‍ന്ന് പ്രതിഭാഗം വക്കീല്‍ കേസില്‍നിന്നു സ്വമേധയാ പിന്മാറുകയായിരുന്നു.

publive-image

ഇനി കുറ്റവാളിക്ക് 15 ദിവസത്തിനകം അപ്പീല്‍ നല്‍കാന്‍ ഉള്ള അവസരമുണ്ട്. വക്കീല്‍ ഇല്ലാ ത്തതും, ഹൈക്കോടതിയില്‍ പരസ്യമായി കുറ്റസ മ്മതം നടത്തിയതും അതിനുള്ള സാദ്ധ്യതകള്‍ പൂര്‍ണ്ണമായും ഇല്ലാതായിരിക്കുകയാണ്...

ഈ വിധിയെ പാക്കിസ്ഥാനിലെ രാഷ്ട്രീയ കക്ഷി കളും ജനങ്ങളും സ്വാഗതം ചെയ്തിരിക്കുകയാണ്...

Advertisment