Advertisment

പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഓഫീസില്‍ തീപിടുത്തം..... തീ പിടുത്തത്തില്‍ ഏതെങ്കിലും സുപ്രധാന രേഖകള്‍ നശിച്ചതായി വിവരമില്ലെന്ന് അധികൃതര്‍....ഷോര്‍ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം

New Update

ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഓഫീസില്‍ തീപിടുത്തം. ഓഫീസ് മന്ദിരത്തിന്റെ ആറാം നിലയിലാണ് തീപിടുത്തമുണ്ടായത്.

Advertisment

publive-image

ഈ സമയം താഴത്തെ നിലയില്‍ ഒരു യോഗത്തിലായിരുന്നു പ്രധാനമന്ത്രി. വൈദ്യുതി ഷോര്‍ട് സര്‍ക്യൂട്ട് ആണ് സംഭവത്തിനു കാരണമെന്ന സൂചനയാണ് പോലീസ് നല്‍കുന്നത്. തീ പിടുത്തത്തില്‍ ഏതെങ്കിലും സുപ്രധാന രേഖകള്‍ നശിച്ചതായി വിവരമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

ഉടന്‍തന്നെ അദ്ദേഹത്തിന്റെ ഓഫീസ് ഒഴിപ്പിച്ചു. അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടും. എന്നാല്‍ തീപിടുത്തത്തിന്റെ സാധ്യതകളെ കുറിച്ച് പ്രതികരിക്കാനില്ലെന്നു പ്രധാനമന്ത്രിയുടെ ഓഫീസ് വക്താവ് അറിയിച്ചു. അതെ സമയം സ്‌ഫോടനമാണോ നടന്നതെന്ന സംശയവും ചില മാധ്യമങ്ങള്‍ ഉന്നയിക്കുന്നുണ്ട്.

Advertisment