Advertisment

അമേരിക്കയില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ വസ്ത്രമഴിച്ചു പരിശോധന നടത്തി; പ്രതിഷേധം ശക്തം.

New Update

നരേന്ദ്രമോഡിക്ക് ആലിംഗനം , ഞങ്ങളുടെ പ്രധാനമന്ത്രിയുടെ പാന്റ്സ് വരെ അഴിപ്പിച്ചു. ഇത് പാക്കി സ്ഥാന്‍ എന്ന രാജ്യത്തോടുള്ള അപമാനമാണ്." പാകിസ്ഥാനിലെ മുഴുവന്‍ ചാനലുകളിലും ഇപ്പോള്‍ ബ്രേക്കിംഗ് ന്യൂസ് ഇതാണ്. ഒപ്പം പാക്ക് പ്രധാനമന്ത്രി സെക്യൂരിറ്റി ഉദ്യോഗസ്ഥനുമുന്നില്‍ വസ്ത്രം അഴിക്കുന്ന വീഡിയോയും ചാനലുകളില്‍ സംപ്രേഷണം ചെയ്യുകയാണ്.

Advertisment

പാക്ക് പ്രധാനമന്ത്രി ഷാഹിദ് ഖക്കാന്‍ അബ്ബാസി കഴിഞ്ഞയാഴ്ച അമേരിക്കയില്‍ ചികിത്സയിലുള്ള തന്‍റെ സഹോദരിയെ കാണാനായാണ്‌ അമേരിക്കയിലേക്ക് പോയത്. സ്വകാര്യ സന്ദര്‍ശനം എന്ന നിലയിലായിരുന്നു ഇത് വിലയിരുത്തപ്പെട്ടത്.

publive-image

സുരക്ഷാ പരിശോധനകളുടെ ഭാഗമായി ജോണ്‍ എഫ് കെന്നഡി എയര്‍പോര്‍ട്ടില്‍ വസ്ത്രമഴിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തോട് ആവശ്യപ്പെടുകയും അദ്ദേഹം അതനുസരിക്കുക യുമായിരുന്നു.ഇതിന്റെ വീഡിയോ ആണ് ഇപ്പോള്‍ വിവാദ ങ്ങള്‍ക്ക് വഴിയിട്ടിരിക്കുന്നത്.

സ്വകാര്യ സന്ദര്‍ശനം ആയെരുന്നെങ്കിലും അദ്ദേഹത്തിനു ഡിപ്ലോമാറ്റിക് പാസ്പ്പോര്‍ട്ട് ആണുള്ളതെന്നും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി എന്ന നിലയിലുള്ള പ്രോട്ടോക്കോള്‍ പാലിക്കാന്‍ അമേരിക്ക ബാദ്ധ്യസ്ഥരായിരുന്നു എന്നുമാണ് പാക്കിസ്ഥാന്‍ അവകാശപ്പെടുന്നത്. ഇതെത്തുടര്‍ന്നുള്ള ജനരോഷം ഇപ്പോള്‍ പാക്കിസ്ഥാനില്‍ അതി ശക്തമാണ്.

publive-image

ഇതിനിടെ പാക്കിസ്ഥാന്‍ തുടര്‍ന്നുവരുന്ന തീവ്രവാദ അനുകൂല നിലപാടുകള്‍ മൂലം പാക്കിസ്ഥാന്‍ പൌരന്മാര്‍ക്ക് നല്‍കുന്ന വിസ നിര്‍ത്തലാക്കാന്‍ അമേരിക്കന്‍ ഭരണകൂടം തീരുമാനിച്ചതായാണ് പുതിയ വിവരം

 

Advertisment