Advertisment

ആ​ർ​ട്ടി​ക്കി​ൾ 370 റ​ദ്ദാക്കിയ ഇ​ന്ത്യ​ ഇ​പ്പോ​ൾ വി​ഡ്ഢി​ക​ളു​ടെ സ്വ​ർ​ഗ​ത്തി​ലാണ് ; ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി ചെ​യ്ത​തി​ലൂ​ടെ തീ​വ്ര​വാ​ദ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ് ചെ​യ്തി​രി​ക്കു​ന്നത് ; ജ​മ്മു കാ​ഷ്മീ​രി​ൽ ഇ​ന്ത്യ തീ​കൊ​ണ്ടു ക​ളി​ക്കു​ക​യാ​ണെ​ന്ന് പാ​ക്കി​സ്ഥാ​ൻ പ്ര​സി​ഡ​ന്‍റ്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

​ഡ​ൽ​ഹി: ജ​മ്മു കാ​ഷ്മീ​രി​ൽ ഇ​ന്ത്യ തീ​കൊ​ണ്ടു ക​ളി​ക്കു​ക​യാ​ണെ​ന്ന് പാ​ക്കി​സ്ഥാ​ൻ പ്ര​സി​ഡ​ന്‍റ് ആ​രി​ഫ് അ​ൽ​വി. കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്കി​യ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി​യോ​ടു പ്ര​തി​ക​രി​ക്ക​വെ​യാ​യി​രു​ന്നു അ​ൽ​വി​യു​ടെ പ​രാ​മ​ർ​ശം. ഇ​ന്ത്യ​യു​ടെ തീ​ക്ക​ളി രാ​ജ്യ​ത്തി​ന്‍റെ മ​തേ​ത​ര​ത്വ​ത്തി​നു ഭീ​ഷ​ണി​യാ​ണെ​ന്നും അ​ൽ​വി പ​റ​ഞ്ഞ​താ​യി വൈ​സ് ന്യൂ​സ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

Advertisment

publive-image

ആ​ർ​ട്ടി​ക്കി​ൾ 370 റ​ദ്ദാ​ക്കു​ന്ന​തി​ലൂ​ടെ കാ​ഷ്മീ​രി​ലെ സാ​ഹ​ച​ര്യം മെ​ച്ച​പ്പെ​ടു​മെ​ന്ന് ഇ​ന്ത്യ​യി​ലെ സ​ർ​ക്കാ​ർ വി​ചാ​രി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​വ​ർ ഇ​പ്പോ​ൾ വി​ഡ്ഢി​ക​ളു​ടെ സ്വ​ർ​ഗ​ത്തി​ലാ​ണെ​ന്നും ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി ചെ​യ്ത​തി​ലൂ​ടെ അ​വ​ർ തീ​വ്ര​വാ​ദ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ് ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നും അ​ൽ​വി പ​റ​ഞ്ഞ​താ​യി പാ​ക് പ​ത്ര​മാ​യ ഡോ​ണ്‍ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. ഇ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ അ​തി​ൽ പാ​ക്കി​സ്ഥാ​ന് യാ​തൊ​രു നി​ല​യി​ലു​ള്ള ഉ​ത്ത​ര​വാ​ദി​ത്ത​വും ഉ​ണ്ടാ​യി​രി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു.

ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ സു​ര​ക്ഷാ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​നു​ശേ​ഷം പ്ര​സ്താ​വ​ന​യൊ​ന്നും ഇ​റ​ക്കാ​ത്ത​തി​ൽ പാ​ക്കി​സ്ഥാ​ൻ നി​രാ​ശ​രാ​ണോ എ​ന്ന ചോ​ദ്യ​ത്തി​ന്, നേ​ര​ത്തെ ത​ന്നെ അ​ന്താ​രാ​ഷ്ട്രീ​യ​വ​ത്ക്ക​രി​ക്ക​പ്പെ​ട്ട പ്ര​ശ്ന​മാ​ണ് ഇ​തെ​ന്നാ​യി​രു​ന്നു ആ​ൽ​വി​യു​ടെ മ​റു​പ​ടി.

Advertisment