Advertisment

പാകി​സ്ഥാ​നി​ല്‍ ര​ണ്ടു​പേ​ര്‍​ക്ക് നോ​വ​ല്‍ കൊ​റോ​ണ വൈ​റ​സ് ബാ​ധ ; വൈറസ് സ്ഥിരീകരിച്ചത് ഇറാനില്‍ നിന്നെത്തിയ യുവാവിന്

New Update

കറാച്ചി : പാകി​സ്ഥാ​നി​ല്‍ ര​ണ്ടു​പേ​ര്‍​ക്ക് നോ​വ​ല്‍ കൊ​റോ​ണ വൈ​റ​സ് ബാ​ധ. പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​ന്‍റെ പൊ​തു​സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് സ​ഫ​ര്‍ മി​ര്‍​സയാണ് ഇക്കാര്യം സ്ഥിരീകരിച്ച് ട്വീ​റ്റ് ചെ​യ്തത്. രാജ്യത്തെ ആദ്യ കൊറോണ വൈറസ് കേസ് ആണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Advertisment

publive-image

ക​റാ​ച്ചി​യി​ല്‍ 22 വ​യ​സു​കാ​ര​നാ​യ യു​വാ​വി​നാ​ണ് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് സി​ന്ധ് പ്ര​വി​ശ്യാ ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​സ്താ​വ​ന​യിലൂടെ അറിയിച്ചിട്ടുണ്ട്. ഇ​യാ​ള്‍ ഇ​റാ​നി​ലേ​ക്കു യാ​ത്ര ചെ​യ്തി​രു​ന്നുവെന്നാണ് ലഭിക്കുന്ന വിവരം.

രാജ്യത്തിന്റെ ത​ല​സ്ഥാ​ന​മാ​യ ഇ​സ്ലാ​മാ​ബാ​ദി​ലാ​ണ് ര​ണ്ടാമത്തെ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇ​റാ​നു​മാ​യു​ള്ള അ​തി​ര്‍​ത്തി അ​ട​ച്ച​തി​നു പി​ന്നാ​ലെ​യായിരുന്നു പാ​ക്കി​സ്ഥാ​നി​ല്‍ കൊ​റോ​ണ സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. ഇറാനില്‍ ഇതുവരെ 19 പേ​രാ​ണ് ​കൊറോ​ണ ബാ​ധി​ച്ചു മ​രി​ച്ച​ത്.

ചൈ​ന​യി​ലെ വു​ഹാ​നി​ല്‍ ​നി​ന്നുണ്ടായ കൊ​റോ​ണ വൈ​റ​സ് ഇ​തു​വ​രെ 30 രാ​ജ്യ​ങ്ങ​ളി​ലാ​ണ് വ്യാ​പി​ച്ച​ത്. 2700 പേ​ര്‍ ഇ​തു​വ​രെ മരണപ്പെടുകയും 80,000 പേ​ര്‍​ക്കു ലോ​ക​വ്യാ​പ​ക​മാ​യി രോ​ഗ​ബാ​ധ സ്ഥി​രി​ക​രി​ക്കു​ക​യും ചെ​യ്തിട്ടുണ്ട്.

covid 19 corona viruse pak youth pakistan corona
Advertisment