Advertisment

ഫ്രാന്‍സില്‍ നിന്നും അംബാസിഡറെ തിരിച്ചു വിളിക്കാന്‍ പ്രമേയം പാസാക്കി പാകിസ്ഥാന്‍

New Update

publive-image

Advertisment

ഇസ്ലാമാബാദ്: കഴിഞ്ഞ ദിവസമാണ് പാകിസ്ഥാൻ ദേശീയ അസംബ്ലി ഫ്രാൻസിൻറെ ഇസ്ലാമോഫോബിക്ക് നടപടികൾക്കെതിരെ പ്രമേയം പാസാക്കിയത്. പാകിസ്ഥാനിലെ ദേശീയ അസംബ്ലി ആധോ-ഉപരി സഭകൾ പാസാക്കിയ പ്രമേയം പ്രകാരം ഫ്രാൻസിലെ പാക് അംബാസിഡറെ തിരിച്ചുവിളിക്കാനും തീരുമാനമായിരുന്നു.

എന്നാൽ പിന്നീടാണ് പാക് പത്രം ദ ന്യൂസ് ഒരു കാര്യം റിപ്പോർട്ട് ചെയ്തത്. പാകിസ്ഥാന് നിലവിൽ ഫ്രാൻസിൽ അംബാസിഡർ ഇല്ല. മൂന്ന് മാസമായി ആ സ്ഥാനത്ത് ആരും ഇല്ലെന്നാണ് റിപ്പോർട്ട്. മുൻപ് ഫ്രഞ്ച് അംബാസിഡർ ആയിരുന്ന മോയിൻ ഉൾ ഹഖിനെ പാകിസ്ഥാൻ ചൈനീസ് അംബാസിഡറായി നിയമിച്ചിരുന്നു.

പിന്നീട് ഒഴിവുവന്ന പാക് അംബാസിഡർ പദവി ഇതുവരെ നികത്തിയിട്ടില്ല. അതിനിടെയാണ് നിലവിൽ ഇല്ലാത്തയാളെ തിരിച്ചുവിളിക്കാൻ ദേശീയ അസംബ്ലി പ്രമേയം പാസാക്കിയത്. ഈ കാര്യം വ്യക്തമായി അറിയാവുന്ന പാക് വിദേശകാര്യ മന്ത്രി ഖുറേഷി തന്നെയാണ് ദേശീയ അസംബ്ലിയിൽ പ്രമേയം അവതരിപ്പിച്ചത് എന്നതും ശ്രദ്ധേയമാണ്.

Advertisment