Advertisment

’ഏഴ് വര്‍ഷമായി ഞങ്ങള്‍ ഇന്ത്യന്‍ പൗരത്വം ലഭിക്കാനായി കാത്തിരിക്കുന്നു;  പെണ്‍കുട്ടി പിറന്നതോടെ പൗരത്വം ലഭിക്കുമെന്ന് ഞങ്ങള്‍ ഉറച്ച്‌ വിശ്വസിച്ചിരുന്നു’ ; പാകിസ്ഥാനിൽ നിന്നുള്ള ഹിന്ദു കുടുംബം പറയുന്നു

New Update

ഡല്‍ഹി: പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയും പാസാക്കിയതോടെ പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലെത്തിയ ഹിന്ദു കുടുംബത്തിന്റെ നീണ്ട ഏഴ് വര്‍ഷത്തെ കാത്തിരിപ്പിനാണ് വിരാമമായിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഡല്‍ഹി സ്വദേശികളായ ദമ്പതികള്‍ തങ്ങളുടെ പെണ്‍കുഞ്ഞിന് ‘നാഗ്രിക്ത’ എന്നാണ് പേരു നല്‍കിയിരിക്കുന്നത്. നാഗരികത അഥവാ ‘പൗരന്‍’ എന്നാണ് ഈ വാക്ക് അര്‍ത്ഥമാക്കുന്നത്.2012ലാണ് പാകിസ്ഥാനില്‍ നിന്ന് ഈ കുടുംബം ഇന്ത്യയിലെത്തിയത്.

Advertisment

publive-image

നിലവില്‍ വടക്കന്‍ ഡല്‍ഹിയിലെ മജ്‌നു കാ തിലയിലെ ഒരു പുനരധിവാസ കോളനിയിലാണ് ഈ കുടുംബം താമസിക്കുന്നത്.’ഏഴ് വര്‍ഷമായി ഞങ്ങള്‍ ഇന്ത്യന്‍ പൗരത്വം ലഭിക്കാനായി കാത്തിരിക്കുന്നു. പെണ്‍കുട്ടി പിറന്നതോടെപൗരത്വം ലഭിക്കുമെന്ന് ഞങ്ങള്‍ ഉറച്ച്‌ വിശ്വസിച്ചിരുന്നു’.

നാഗ്രിക്തയുടെ അമ്മ ആരതി പറഞ്ഞു. ദേശീയ പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസാകുന്നതിനു മുന്‍പാണ് ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നത്. എന്നാല്‍ രാജ്യസഭയില്‍ ബില്‍ അവതരിപ്പിച്ച ഇന്നലെ രാവിലെയാണ് കുട്ടിക്ക് ‘നാഗ്രിക്ത’ എന്ന ഇവര്‍ പേരിട്ടത്.

ബില്‍ പാസാകുമെന്ന വിശ്വാസത്തിലാണ് കുട്ടിക്ക് ഈ പേര് നല്‍കിയതെന്ന് നാഗ്രിക്തയുടെ മുത്തശ്ശിയും പ്രതികരിച്ചു. പാകിസ്ഥാനില്‍ തങ്ങള്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിട്ടതായും ഇന്ത്യന്‍ പൗരത്വം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞ കുടുംബം കേന്ദ്രസര്‍ക്കാരിനോട് നന്ദി പറയുന്നതായും അറിയിച്ചു.

രോഹിണി സെക്ടര്‍ 9, 11, ആദര്‍ശ് നഗര്‍, സിഗ്‌നേച്ചര്‍ ബ്രിഡ്ജിന് സമീപമുള്ള പുനരധിവാസ കോളനികള്‍ എന്നിവിടങ്ങളിലായി 750ഓളം ഹിന്ദുക്കളാണ് പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് അഭയം തേടി എത്തിയതെന്നാണ് റിപ്പോര്‍ട്ട്.

Advertisment