Advertisment

ചാവേറായവരെ സ്വാതന്ത്ര സേനാനികളായി വിശേഷിപ്പിച്ച് പാക് മാധ്യമങ്ങള്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡൽഹി:   പുൽവാമ ഭീകരാക്രമണത്തിൽ 40 സി.ആർ.പി.എഫ് ജവാൻമാരാണ് വീരമൃത്യു വരിച്ചത്. കൂടാതെ നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ജെയ്ഷെ മുഹമ്മദ് എന്ന സംഘടന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു. എങ്കിലും പാക് മാധ്യമങ്ങൾ ചാവേറായവരെ സ്വാതന്ത്ര സേനാനികളായാണ് ചിത്രീകരിച്ചിരിക്കുന്നത്.

Advertisment

സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറിയ ജയ്ഷ് ഇ മുഹമ്മദിന്റെ ചാവേറായ അദില്‍ അഹമ്മദ് ദാറിനെ സ്വാതന്ത്ര സേനാനിയായാണ് പാകിസ്ഥാനിലെ പ്രമുഖ ദിനപത്രമായ 'ദ നേഷൻ' ചിത്രീകരിച്ചിരിക്കുന്നത്.

publive-image

പുല്‍വാമയിൽ നടന്ന ആക്രമണത്തിൽ തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്ന ജയ്ഷ് ഇ മുഹമ്മദിന്റെ ഔദ്യോഗിക വക്താവിന്റെ മറുപടിയോടൊപ്പമാണ് പാകിസ്ഥാൻ പത്രം വാർത്ത നൽകിയിരിക്കുന്നത്.

കാശ്മീരിൽ ഇന്ത്യക്കാർ നടത്തിവരുന്ന ക്രൂരതകൾക്ക് മുന്നിൽ തലകുനിക്കാൻ കഴിയില്ലെന്നും അതിനുള്ള തിരിച്ചടിയായാണ് സ്വാതന്ത്ര സേനാനികൾ ആക്രമണം നടത്തിയതെന്നുമുള്ള വിശദീകരണമാണ് ദ നേഷൻ പത്രം നൽകിയിരിക്കുന്നത്. എന്നാൽ ഇന്ത്യൻ സർക്കാർ ഇതിനെ ഭീകരാവാദമായി മാറ്റാൻ ശ്രമിക്കുകയാണെന്നും ദ നേഷൻ വാർത്തയിൽ പറയുന്നു.

പുൽവാമയിൽ നടന്ന ഭീകരാക്രമണം രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കുമെന്നാണ് പാകിസ്ഥാനിലെ മറ്റൊരു പ്രമുഖ പത്രമായ ഡോണ്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കശ്മീരിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പതിനായിരക്കണക്കിന് പേർ ഇതുവരെ മരിച്ചിട്ടുണ്ട്. ഇതിന് പാകിസ്ഥാനെ കുറ്റക്കാരാക്കാനാണ് ന്യൂഡൽഹി ശ്രമിക്കുന്നതെന്നും ഡോൺ പറയുന്നു.

Advertisment