തടവില്‍ കഴിഞ്ഞിരുന്ന 100 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കൂടി പാകിസ്ഥാന്‍ മോചിപ്പിച്ചു

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Sunday, April 14, 2019

ഇസ്ലാമാബാദ് : തടവില്‍ കഴിഞ്ഞിരുന്ന 100 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കൂടി പാകിസ്ഥാന്‍ മോചിപ്പിച്ചു. വാഗാ അതിര്‍ത്തി വഴി ഇവരെ ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറും. കഴിഞ്ഞ ദിവസവും പാകിസ്ഥാന്‍ 100 മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ച് ഇന്ത്യക്ക് കൈമാറിയിരുന്നു.

പലപ്പോഴായി സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്നാരോപിച്ചാണ് പാകിസ്ഥാന്‍ തൊഴിലാളികളെ തടങ്കലിലാക്കിയത്. എന്നാല്‍ ബോട്ടില്‍ കിടന്നുറങ്ങിയിരുന്ന മത്സ്യത്തൊഴിലാളികളെ അടക്കം പാകിസ്ഥാന്‍ തടവിലാക്കിയിരുന്നെന്ന് മടങ്ങിയെത്തിയ മത്സ്യത്തൊഴിലാളികള്‍ ആരോപിച്ചിരുന്നു.

അടുത്ത നൂറ് പേരെക്കൂടി ഏപ്രില്‍ 22ന് പാകിസ്ഥാന്‍ വിട്ടയക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 355 മത്സ്യത്തൊഴിലാളികളെ വിട്ടയക്കുമെന്നാണ് പാകിസ്ഥാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കിയുള്ള 55 പേരെയും ഉടന്‍ ഇന്ത്യക്ക് കൈമാറും.

×