Advertisment

ബംഗ്ലാദേശിനെ തകര്‍ത്ത് പാക്കിസ്ഥാന്‍; വിജയം 94 റണ്‍സിന്

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

ലോര്‍ഡ്‌സ്: ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തില്‍ പാക്കിസ്ഥാന് കൂറ്റന്‍ ജയം. 94 റണ്‍സിനാണ് പാക്കിസ്ഥാന്‍ വിജയിച്ചത്. 316 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശ് 44.1 ഓവറില്‍ എല്ലാവരും പുറത്തായി. ആറ് വിക്കറ്റെടുത്ത യുവ പേസര്‍ ഷഹീന്‍ അഫ്രീദിയാണ് ബംഗ്ലാദേശിനെ തകര്‍ത്തത്.

ബംഗ്ലാദേശ് നിരയില്‍ ഷാകിബ് അല്‍ ഹസന്‍ (64) മാത്രമാണ് പിടിച്ചുനിന്നത്. നേരത്തെ, ഇമാം ഉള്‍ ഹഖിന്റെ സെഞ്ച്വറിയുടെയും (100), ബാബര്‍ അസം നേടിയ 96 റണ്‍സിന്റെയും പിന്‍ബലത്തില്‍ നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 315 റണ്‍സാണ് പാക്കിസ്ഥാന്‍ നേടിയത്. ഇമാദ് വസിം 43 റണ്‍സെടുത്തു. ടോസ് നേടിയ പാക്കിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബംഗ്ലാദേശിന് വേണ്ടി മുസ്തഫിസുര്‍ റഹ്മാന്‍ അഞ്ച് വിക്കറ്റും മൊഹമ്മദ് സൈഫുദ്ദീന്‍ മൂന്ന് വിക്കറ്റും നേടി.

Advertisment