Advertisment

പാകിസ്ഥാന്‍ ശ്രീലങ്ക രണ്ടാം ഏകദിനം ഇന്ന്

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

പാകിസ്ഥാനിലേക്കുള്ള ശ്രീലങ്കയുടെ പര്യടനത്തിലെ രണ്ടാം മല്‍സരം ഇന്ന് നടക്കും. ഇന്ത്യന്‍ സമയം വൈകുന്നേരം 3:30ന് ആണ് മല്‍സരം ആരംഭിക്കുന്നത്.

Advertisment

publive-image

ആദ്യ മല്‍സരം മഴ മൂലം ഉപേക്ഷിച്ചു. കനത്ത മഴയെ തുടര്‍ന്ന് മല്‍സരം ഉപേക്ഷിക്കുകയായിരുന്നു. ടോസ് പോലും ഇടാന്‍ കഴിയാത്ത രീതിയില്‍ മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഏറെ നേരം നീണ്ട് നിന്ന മഴ കാരണം ഗ്രൗണ്ട് നല്ല രീതിയില്‍ നനഞ്ഞിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിലാണ് മല്‍സരം ഉപേക്ഷിക്കാന്‍ അന്പയര്‍മാര്‍ തീരുമാനിച്ചത്. കനത്ത സുരക്ഷയിലാണ് മത്സരങ്ങള്‍ നടക്കുന്നത്.

മൂന്ന് ഏകദിനങ്ങളും, മൂന്ന് ടി20 മത്സരങ്ങളും ആണ് പര്യടനത്തിലുള്ളത്. പുതിയ പരിശീലകന്‍ മിസ്ബ ഉള്‍ഹഖിന്‍റെ കീഴില്‍ പാക്കിസ്ഥാന്‍റെ ആദ്യ മല്‍സരമാകും ഇത്.

Advertisment