Advertisment

ചന്ദ്രനില്‍ ഒരേക്കര്‍ സ്ഥലം ! ഇത് വധുവിന് വരന്‍ നല്‍കിയ വിവാഹസമ്മാനം

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ലതരം സമ്മാനങ്ങളെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാല്‍ ചന്ദ്രനില്‍ സ്ഥലം വാങ്ങി അത് സമ്മാനിച്ചാലോ ? അതിശയിക്കേണ്ട, പാകിസ്ഥാനില്‍ വരന്‍ വധുവിന് വിവാഹസമ്മാനമായി നല്‍കിയത് ചന്ദ്രനില്‍ ഒരേക്കര്‍ സ്ഥലമാണ്.

സുഹൈബ് അഹമ്മദ് എന്ന യുവാവാണ് ഭാര്യയ്ക്ക് സമ്മാനമായി ചന്ദ്രനില്‍ സ്ഥലം വാങ്ങിയത്. വിവാഹത്തിന് മുമ്പേ താന്‍ ഭാര്യയ്ക്കായി ചന്ദ്രനില്‍ സ്ഥലം വാങ്ങുമെന്ന് ഇയാള്‍ പറഞ്ഞിരുന്നെങ്കിലും ആരും ഇത് വിശ്വസിച്ചില്ല.

പിന്നീട് രേഖകള്‍ ഇയാള്‍ കാണിച്ചപ്പോഴാണ് പലര്‍ക്കും വിശ്വാസമായതെന്ന് ഭാര്യ മദിഹ പറഞ്ഞു.

ഇന്റര്‍നാഷണല്‍ ലൂണാര്‍ ലാന്‍ഡ് രജിസ്റ്ററില്‍ നിന്നാണ് 45 ഡോളര്‍ വിലയില്‍ ലൂണാര്‍ ലാന്‍ഡ് ഇയാള്‍ വാങ്ങിയത്. സീ ഓഫ് വേപ്പര്‍ എന്ന ചന്ദ്രനിലെ ഭാഗത്താണ് ഇയാള്‍ സ്ഥലം വാങ്ങിയത്.

മരണപ്പെട്ട ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്ത് 2018ല്‍ ചന്ദ്രനിലെ സീ ഓഫ് മസ്‌കോവി എന്ന ഭാഗത്ത് സ്ഥലം വാങ്ങിയിരുന്നു. ടോം ക്രൂസ്, ഷാരൂഖ് ഖാന്‍ തുടങ്ങിയ പ്രമുഖരും ചന്ദ്രനില്‍ സ്ഥലം വാങ്ങിയിട്ടുണ്ട്.

Advertisment