Advertisment

പാകിസ്ഥാന്‍ കടലില്‍ വന്‍ എണ്ണ നിക്ഷേപം... ഏഷ്യയിലെ ഏറ്റവും വലിയ രാജ്യമായി മാറുമെന്ന് ഇമ്രാന്‍ ഖാന്‍ .... ഇക്കാര്യം സത്യമാകാന്‍ അള്ളാഹുവിനോട് പ്രാര്‍ത്ഥിക്കാന്‍ പാക് പ്രധാനമന്ത്രി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

ഇസ്ലാമാബാദ്: പുല്‍വാമ ഭീകരാക്രണത്തെ തുടര്‍ന്ന് ഇന്ത്യ നടത്തിയ നയതന്ത്ര ശ്രമങ്ങള്‍ മൂലം ലോകരാജ്യങ്ങള്‍ പാകിസ്ഥാനെതിരെ രംഗത്ത് വന്നിരുന്നു. ഇതേ തുടര്‍ന്ന് സാമ്ബത്തിക പ്രതിസന്ധിലായ പാകിസ്ഥാന് പ്രതീക്ഷയേകുന്ന ഒരു ആശ്വാസവാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

Advertisment

publive-image

പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്ന് 230 കിലോമീറ്റര്‍ അകലെയുള്ള അറബിക്കടലില്‍ ഏഷ്യയിലെ ഏറ്റവും വലിയ എണ്ണ - പ്രകൃതിവാതക നിക്ഷേപം കണ്ടെത്തിയെന്നാണ് പുതിയ വാര്‍ത്തകള്‍.

വാര്‍ത്ത സത്യമാണെങ്കില്‍ പാകിസ്ഥാന് എണ്ണ ഇറക്കുമതി നിര്‍ത്തലാക്കി ഇന്ധനം കയറ്റുമതി ചെയ്യാമെന്നാണ് വിലയിരുത്തുന്നത്. ഇക്കാര്യം സത്യമാകാന്‍ അള്ളാഹുവിനോട് പ്രാര്‍ത്ഥിക്കാന്‍ പാക് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഖനനം ആരംഭിച്ചാല്‍ ഏഷ്യയിലെ ഏറ്റവും വലിയ എണ്ണ നിക്ഷേപ രാജ്യമായി നമ്മള്‍ മാറുമെന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറ‍ഞ്ഞു.

പാകിസ്ഥാന്റെ തീരപരിധിയില്‍ വരുന്ന എണ്ണ - പ്രകൃതിവാതക നിക്ഷേപം ഏഷ്യയിലെ തന്നെ ഏറ്റവും വലുതാണ്. 9 ട്രില്യണ്‍ ക്യൂബിക് ഗ്യാസ് -എണ്ണ നിക്ഷേപമാണ് ആ സ്ഥലത്ത് ഉള്ളതെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട ചെയ്യുന്നു. കഴിഞ്ഞ ജനുവരി 14 മുതലാണ് പാകിസ്ഥാന്‍ പര്യവേഷണം ആരംഭിച്ചത്. അതിന്റെ അവസാന ഘട്ടമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഖനനം നടക്കുന്ന പ്രദേശത്തിന് കേക്ക്റ-1 എന്നാണ് വിളിക്കുന്നത്.

Advertisment