Advertisment

ഉരുളക്കിഴങ്ങ് ചാക്കിനകത്ത് ഐഇഡി സ്‌ഫോടന വസ്തു ഒളിപ്പിച്ച് സ്‌ഫോടനം ....പാ​ക്കി​സ്ഥാ​നി​ലെ ക്വെ​റ്റ​യി​ല്‍ നടന്ന സ്ഫോ​ട​നത്തില്‍ 20 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

New Update

ക്വെ​റ്റ: ബ​ലൂ​ജി​സ്ഥാ​നി​ലെ ക്വെ​റ്റ​യി​ല്‍ മാ​ര്‍​ക്ക​റ്റി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ല്‍ 20 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. 48 പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ക്വെ​റ്റ​യി​ലെ ഹ​സാ​ര വി​ഭാ​ഗ​ക്കാ​രെ ല​ക്ഷ്യം​വ​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം.

publive-image

ഉ​രു​ള​ക്കി​ഴ​ങ്ങ് ചാ​ക്കി​ന​ക​ത്ത് ഐ​ഇ​ഡി സ്ഫോ​ട​ക വ​സ്തു ഒ​ളി​പ്പി​ച്ചു​വ​ച്ചാ​യി​രു​ന്നു സ്ഫോ​ട​നം ന​ട​ത്തി​യ​ത്. ടൈ​മ​റോ റി​മാ​ര്‍​ട്ട് ക​ണ്‍​ട്രോ​ള​റോ ഉ​പ​യോ​ഗി​ച്ചാ​വാം സ്ഫോ​ട​നം ന​ട​ത്തി​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Advertisment