കു​ല്‍​ഭൂ​ഷ​ണ്‍ ജാ​ദ​വ് കേ​സി​ലെ അ​ന്താ​രാ​ഷ്ട്ര നീ​തി​ന്യാ​യ കോ​ട​തി വി​ധി അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്ന് പാ​ക്കി​സ്ഥാ​ന്‍… വി​ധി പ​ഠി​ച്ച​ശേ​ഷം പ്ര​തി​ക​രി​ക്കാ​മെ​ന്നും പാ​ക്കി​സ്ഥാ​ന്‍

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Wednesday, July 17, 2019

ഇ​സ്‌​ലാ​മാ​ബാ​ദ്: കു​ല്‍​ഭൂ​ഷ​ണ്‍ ജാ​ദ​വ് കേ​സി​ലെ അ​ന്താ​രാ​ഷ്ട്ര നീ​തി​ന്യാ​യ കോ​ട​തി വി​ധി അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്ന് പാ​ക്കി​സ്ഥാ​ന്‍. വി​ധി പ​ഠി​ച്ച​ശേ​ഷം പ്ര​തി​ക​രി​ക്കാ​മെ​ന്നും പാ​ക്കി​സ്ഥാ​ന്‍ വ്യ​ക്ത​മാ​ക്കി.

അ​ന്താ​രാ​ഷ്ട്ര നീ​തി​ന്യാ​യ കോ​ട​തി ഇ​ന്ന് കു​ല്‍​ഭൂ​ഷ​ണ്‍ ജാ​ദ​വി​ന്‍റെ വ​ധ​ശി​ക്ഷ ത​ട​ഞ്ഞി​രു​ന്നു. കു​ല്‍​ഭൂ​ഷ​ണി​നെ​തി​രേ ചാ​ര​വൃ​ത്തി​യാ​രോ​പി​ച്ച്‌ പാ​ക്കി​സ്ഥാ​ന്‍ പ​ട്ടാ​ള​ക്കോ​ട​തി 2017 ഏ​പ്രി​ലി​ലാ​ണ് വ​ധ​ശി​ക്ഷ വി​ധി​ച്ച​ത്. ഇ​തി​നെ​തി​രെ ഇ​ന്ത്യ സ​മ​ര്‍​പ്പി​ച്ച അ​പ്പീ​ലി​ലാ​ണ് അ​ന്താ​രാ​ഷ്ട്ര നീ​തി​ന്യാ​യ കോ​ട​തി​യു​ടെ വി​ധി.

കു​ല്‍​ഭൂ​ഷ​ണ്‍ ജാ​ദ​വി​ന്‍റെ വ​ധ​ശി​ക്ഷ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും പാ​ക്കി​സ്ഥാ​നോ​ട് അ​ന്താ​രാ​ഷ്ട്ര നീ​തി​ന്യാ​യ കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

×