Advertisment

താലിബാന്‍ വിഷയത്തില്‍ പാകിസ്ഥാനെതിരെ അഫ്ഗാനിസ്ഥാന്‍: പാകിസ്ഥാനെതിരെ അഫ്ഗാനിസ്ഥാന്‍ ഐക്യരാഷ്ട്രസഭയ്ക്ക് പരാതി നല്‍കി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ദില്ലി: താലിബാന്‍ വിഷയത്തില്‍ പാകിസ്ഥാനെതിരെ അഫ്ഗാനിസ്ഥാന്‍. അഫ്ഗാനിസ്ഥാന്‍ സര്‍ക്കാറിനെ അറിയിക്കാതെ താലിബാന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്ന പാക് നടപടിക്കെതിരെ അഫ്ഗാനിസ്ഥാന്‍ ഐക്യരാഷ്ടസഭയുടെ സുരക്ഷാ സമിതിക്ക് പരാതി നല്‍കി.

Advertisment

publive-image

താലിബാനുമായുള്ള പാക് ചര്‍ച്ച രാജ്യത്തിന്‍റെ സുരക്ഷയ്ക്ക് ഭീഷണിയെന്ന് അഫ്ഗാനിസ്ഥാന്‍ രക്ഷാസമിതിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

അഫ്ഗാനിസ്ഥാന്‍റെ പരമാധികാരത്തിനെതിരായ നടപടിയാണിതെന്നും താലിബാനെ ഔദ്യോഗികമായി ക്ഷണിച്ച്‌ ചര്‍ച്ച നടത്തുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും അഫ്ഗാനിസ്ഥാന്‍ ആരോപിക്കുന്നു.

നാളെ ചര്‍ച്ചയ്ക്കായി പാകിസ്ഥാനിലെത്തുമെന്ന് താലിബാന്‍ പ്രതിനിധികള്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് അഫ്ഗാനിസ്ഥാന്‍ ഐക്യരാഷ്ട്രസഭയെ സമീപിച്ചത്. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി കൂടിക്കാഴ്ച നടത്തുമെന്നും താലിബാന്‍ പ്രതിനിധികള്‍ അറിയിച്ചിട്ടുണ്ട്.

Advertisment