Advertisment

പാലായിലെ ബാങ്കില്‍ 50 ലക്ഷം രൂപയുടെ തിരിമറി നടത്തി എറണാകുളത്തിന് മുങ്ങി; അവിടെ മൂന്നു വയസ്സുകാരിയ്ക്കുള്ള ചികിത്സാ സഹായത്തിന്റെ പേരിലുള്ള ഫണ്ട് തിരിമറി നടത്തി അറസ്റ്റിലായ കുടുംബത്തിലെ മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍

New Update

കൊച്ചി: ഗുരുതരരോഗം ബാധിച്ച്‌ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന മൂന്ന്​ വയസ്സുകാരിക്കുള്ള ചികിത്സ സഹായ അക്കൗണ്ട് വിവരങ്ങളില്‍ തിരിമറി നടത്തി പണം തട്ടിയെടുത്ത കേസിലെ സൂത്രധാരന്‍ അറസ്​റ്റില്‍. പാലാ സ്വദേശി എരൂരിലെ ഫ്ലാറ്റില്‍ വാടകക്ക്​ താമസിക്കുന്ന അരുണ്‍ ജോസഫാണ് അറസ്​റ്റിലായത്. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ സ്​റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.

Advertisment

publive-image

അരുണിന്റെ മാതാവ് മറിയാമ്മ സെബാസ്​റ്റ്യന്‍ (55), സഹോദരി അനിത ടി. ജോസഫ് (29) എന്നിവരെ ചേരാനല്ലൂര്‍ പൊലീസ് പിടികൂടിയിരുന്നു. കൊച്ചിയിലെ ട്രാവല്‍ ഏജന്‍സിയില്‍ ജോലി ചെയ്യുന്ന അരുണ്‍ ഒളിവിലായിരുന്നു.

രായമംഗലം സ്വദേശി മന്മഥന്‍ പ്രവീണിന്റെ മകളുടെ ചികിത്സ ധനസമാഹരണത്തിന്​ സമൂഹ മാധ്യമങ്ങളില്‍ അഭ്യര്‍ഥന നടത്തിയിരുന്നു.ന്യൂറോ ഫൈബ്രോമെറ്റോസിസ് ബാധിച്ച കുട്ടിക്ക് ഒരു മാസം വലിയ തുകയാണ് ചികിത്സക്ക് വേണ്ടത്. അക്കൗണ്ട് വിവരങ്ങള്‍ തിരുത്തിയാണ് അരുണും കുടുംബവും പണം കൈക്കലാക്കിയത്.

പോസ്​റ്റ്​ ഡൗണ്‍ലോഡ് ചെയ്ത് മറിയാമ്മയുടെ ബാങ്ക് അക്കൗണ്ടും ഗൂഗിള്‍ പേ നമ്പറും ചേര്‍ത്ത് വിവിധ ഗ്രൂപ്പുകളില്‍ അയച്ചു. അക്കൗണ്ട്, ഗൂഗിള്‍ പേ നമ്പറുകളില്‍ സംശയം തോന്നിയ ഡോക്ടര്‍ വിവരം കുട്ടിയുടെ പിതാവിന്റെ ശ്രദ്ധയില്‍പെടുത്തിയതോടെയാണ് തട്ടിപ്പ് പൊളിഞ്ഞത്.

മറിയാമ്മ പാലാ കിഴതടിയൂര്‍ സഹകരണ ബാങ്കില്‍ 50 ലക്ഷം രൂപ തിരിമറി നടത്തിയ കേസിലെ പ്രതിയാണ്. അരുണ്‍ വ്യാജനോട്ട് കേസിലും അറസ്​റ്റിലായിട്ടുണ്ട്. 2018ലാണ് ഇരുവരും അറസ്​റ്റിലായത്.

പാലായില്‍ ഫോട്ടോസ്​റ്റാറ്റ് സ്ഥാപനം നടത്തുകയായിരുന്ന അരുണ്‍ 2000 രൂപയുടെ കളര്‍ പകര്‍പ്പുകള്‍ എറണാകുളത്തെയടക്കം സി.ഡി.എം.എ മെഷീനുകളില്‍ നിക്ഷേപിച്ച്‌ പണം പിന്‍വലിച്ച കേസിലാണ് കുടുങ്ങിയത്.

arrest report
Advertisment