ജേഷ്ഠൻ മരിച്ച് 11-ാം നാൾ അനുജനും മരിച്ചു

സുനില്‍ പാലാ
Tuesday, September 11, 2018

പാലാ: ജേഷ്ഠൻ മരിച്ച് 11-ാം നാൾ അനുജനും മരിച്ചു.എലിക്കുളം ഓണപ്പൻ കുന്നേൽ പുരുഷോത്തമൻ നായർ (75) സെപ്തംബർ 1-നാണ് മരിച്ചത്.അനുജൻ ചന്ദ്രശേഖരൻ നായർ ഇന്ന് (11.09) ഉച്ചയ്ക്കും.

ഇരുവരും പ്രായാധിക്യ രോഗങ്ങളാൽ ചികിത്സയിലായിരുന്നു.
പുരുഷോത്തമൻ നായരുടെ മരണാനന്തര ചടങ്ങുകൾ നാളെ സമാപിക്കാനിരിക്കെയാണ് അനുജന്റെ മരണം . ചന്ദ്രശേഖരൻ നായരുടെ സംസ്ക്കാരം ഇന്ന് 1-ന് വീട്ടുവളപ്പിൽ നടക്കും.

ഭാര്യ തങ്കമ്മ.
ഏക മകൻ അഖിൽ.
പുരുഷോത്തമൻ നായരുടെ ഭാര്യ വത്സല. ഏക മകൻ അഭിലാഷ്.പി. നായർ പാലായില്‍ മാധ്യമ പ്രവര്‍ത്തകനാണ് .

×