Advertisment

ഇനി എണ്ണാന്‍ 50 ബൂത്ത് മാത്രം , കേരള കോൺഗ്രസിനെ പഴിച്ച് കോൺഗ്രസ് ; ജോസഫിനെ കൂവിയത് അവമതിപ്പുണ്ടാക്കിയെന്ന് വാഴയ്ക്കന്‍

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

പാലാ : ഇതുവരെ 126 ബൂത്ത് എണ്ണിത്തീര്‍ന്നു. 3899 വോട്ടിന്‍റെ ലീഡുമായി മാണി സി. കാപ്പന്‍ മുന്നേറുകയാണ്. ഇനി 50 ബൂത്തുകള്‍ മാത്രമാണ് ഇനി എണ്ണാന്‍ ബാക്കിയുള്ളത്. പാലാ നഗരസഭയിലും മാണി സി.കാപ്പന് മേൽക്കൈനേടുകയാണ്.

Advertisment

publive-image

ആദ്യമായി ഒരു റൗണ്ടിൽ ജോസ് ടോമിന് ലീഡ് നേടി. എട്ടാം റൗണ്ടിൽ 576 വോട്ടിന് മുന്നിലെത്തി യുഡിഎഫ് സ്ഥാനാര്‍ത്ഥി. കരൂര്‍, മുത്തോലി പഞ്ചായത്തുകളിലെ വോട്ടുകളാണ് എട്ടാം റൗണ്ടില്‍ എണ്ണിയത്.

കേരള കോൺഗ്രസിലെ തര്‍ക്കം തിരിച്ചടിയായെന്ന് ജോസഫ് വാഴയ്ക്കന്‍. ജോസഫിനെ കൂവിയത് അവമതിപ്പുണ്ടാക്കിയെന്ന് വാഴയ്ക്കന്‍ പറഞ്ഞു.

പഞ്ചായത്തുകളിലെ ലീഡുനില

രാമപുരം, കടനാട്, മേലുകാവ്, മൂന്നിലവ്, തലനാട്, തലപ്പലം , ഭരണങ്ങാനം, കരൂര്‍ പഞ്ചായത്തുകളില്‍ എൽഡിഎഫ് മുന്നിലെത്തി . രാമപുരം പഞ്ചായത്തിൽ 757ഉം കടനാട് പഞ്ചായത്തിൽ 850 ഉം വോട്ടിന് മാണി സി.കാപ്പന്‍ മുന്നിലെത്തി .

2016ൽ കെ.എം.മാണി രാമപുരത്ത് 180 വോട്ടിനും കടനാട് പഞ്ചായത്തില്‍ 107 വോട്ടിനും മുന്നിലായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ തോമസ് ചാഴികാടന്‍ രാമപുരത്ത് 4500 വോട്ടിനും കടനാട്ടിൽ 2727 വോട്ടിനും മുന്നിലായിരുന്നു .

ഭരണങ്ങാനം പ‍ഞ്ചായത്തിൽ മാണി സി.കാപ്പന് 807 വോട്ടിന്‍റെ ലീഡ് . ഭരണങ്ങാനത്ത് കെ.എം.മാണിക്ക് 419 വോട്ടിന്‍റെയും തോമസ് ചാഴികാടന് 2758 വോട്ടിന്‍റെയും ലീഡുണ്ടായിരുന്നു . പാലാ നഗരസഭയിലും ജോസ് ടോം പിന്നില്‍ പോകുമെന്ന് യുഡിഎഫ് വിലയിരുത്തൽ .

pala ele
Advertisment