Advertisment

20 ബൂത്തുകള്‍ മാത്രം എണ്ണാന്‍ ബാക്കിയുള്ളപ്പോള്‍ മാണി സി കാപ്പന്‍റെ ലീഡ് കുറഞ്ഞു ;  11ാം റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ കാപ്പന്‍റെ ലീഡ് 2247

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

പാല : 20 ബൂത്തുകള്‍ മാത്രം എണ്ണാന്‍ ബാക്കിയുള്ളപ്പോള്‍ മാണി സി കാപ്പന്‍റെ ലീഡ് കുറഞ്ഞു. 11ാം റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ 2247 ആണ് കാപ്പന്‍റെ ലീഡ്. പത്താം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 4296 വോട്ടിന്‍റെ ലീഡ് എല്‍ഡിഎഫ് നിലനിര്‍ത്തിയിരുന്നു.

Advertisment

publive-image

രാമപുരം, കടനാട്, മേലുകാവ്, മുന്നിലാവ്, തലനാട്, തലപ്പലം, ഭരണങ്ങാനം, കരൂര്‍ എന്നിവ എല്‍ഡിഎഫിനൊപ്പം നിന്നപ്പോള്‍ മുത്തോലി യുഡിഎഫിന് ലീഡ് നല്‍കി.

മാണിയുടെ വീടിന് മുന്നിൽ ആഹ്ലാദപ്രകടനം . ആഹ്ളാദ പ്രകടനത്തിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകരും യുഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുമ്ടായി.

ആകെ വോട്ട്

യുഡിഎഫ്- ജോസ് ടോം- 44411

എല്‍ഡിഎഫ്- മാണി സി കാപ്പന്‍- 47438

എന്‍ഡിഎ-എന്‍ ഹരി- 14994

pala ele
Advertisment