Advertisment

വോട്ടെണ്ണല്‍ അഞ്ചാം ഘട്ടത്തില്‍ , കാപ്പന്‍റെ ലീഡ് 3208 ! ; പഞ്ചായത്തുകളിലെ ലീഡുനില ഇങ്ങനെ

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

രാമപുരം : രാമപുരം, കടനാട്, മേലുകാവ്, മുന്നിലാവ്, തലനാട് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് വ്യക്തമായ മേല്‍ക്കൈ നേടി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍റെ ലീഡ് ലീഡ് 3208 ആയി ഉയര്‍ന്നു. അഞ്ചാം റൗണ്ട് വോട്ടെണ്ണലിലേക്ക് കടക്കുമ്പോള്‍ എല്‍ഡിഎഫ് ലീഡുയര്‍ത്തുകയാണ്.

publive-image

രാമപുരം പഞ്ചായത്തിൽ 757ഉം കടനാട് പഞ്ചായത്തിൽ 850 ഉം വോട്ടിന് മാണി സി.കാപ്പന്‍ മുന്നിലെത്തി. 2016ൽ കെ.എം.മാണി രാമപുരത്ത് 180 വോട്ടിനും കടനാട് പഞ്ചായത്തില്‍ 107 വോട്ടിനും മുന്നിലായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ തോമസ് ചാഴികാടന്‍ രാമപുരത്ത് 4500 വോട്ടിനും കടനാട്ടിൽ 2727 വോട്ടിനും മുന്നിലായിരുന്നു.

pala ele
Advertisment