Advertisment

പാലായിൽ വോട്ട് പിടിക്കാൻ ഇടതുമുന്നണി സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നു ;  മന്ത്രിമാർ പാലായിൽ ക്യാമ്പ് ചെയ്ത് അതിന് നേതൃത്വം നൽകുകയാണെന്ന് ചെന്നിത്തല

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം: പാലായിൽ വോട്ട് പിടിക്കാൻ ഇടതുമുന്നണി സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിമാർ പാലായിൽ ക്യാമ്പ് ചെയ്ത് അതിന് നേതൃത്വം നൽകുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

Advertisment

സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് ജനങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചതു കൊണ്ടൊന്നും പാലായിലെ ജനവിധി അട്ടിമറിക്കാനാകില്ല. പാലാ ഉപതെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലല്ല.

publive-image

ലോക്സഭ തെരഞ്ഞെടുപ്പിൽ തന്നെ ജനം സർക്കാരിനെ വിലയിരുത്തിയതാണ്. തെരഞ്ഞെടുപ്പിന് ശേഷം സർക്കാരിന്റെ പ്രവർത്തനം കൂടുതൽ മോശമായിരിക്കുകയാണ്. ലോക്സഭ തെരഞ്ഞെടുപ്പിനേക്കാൾ മികച്ച വിജയം പാലായിൽ നേടാൻ യുഡിഎഫിന് ആകുമെന്നും ചെന്നിത്തല പറഞ്ഞു.

പാലായിൽ രാഷ്ട്രീയ പ്രചാരണത്തിന് സർക്കാരിന് താത്പര്യമില്ല. ജനാധിപത്യ വിശ്വാസികളെ കബളിപ്പിക്കാനുള രാഷ്ട്രീയ പ്രചാരണമാണ് പാലയിൽ എൽഡിഎഫ് നടത്തുന്നത്. സർക്കാരിന്റെ നേട്ടം പറഞ്ഞ് വോട്ട് പിടിക്കാതതെന്ത്? ശബരിമലയിൽ പഴയ സാഹചര്യം ആവർത്തിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു.

ഇതുകൊണ്ടാണ് നിലപാടിൽ മാറ്റമില്ല എന്ന് മുഖ്യമന്ത്രി പറയുന്നത്. ബിജെപിയും ശബരിമല വിശ്വാസികളെ കബളിപ്പിക്കുകയാണ്. പാലാ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോൾ സർക്കാർ മാധ്യമങ്ങളിൽ പരസ്യം നൽകിയത് ഭരണഘടന വിരുദ്ധമാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Advertisment