Advertisment

പാലാ ബൈപ്പാസിന്റെ നടപ്പാതയിലെ കൈവരികൾ തുരുമ്പിച്ചു നശിക്കുന്നു

author-image
സുനില്‍ പാലാ
New Update

publive-image

പാലാ :  പാലാ: പാലാ നഗരത്തിലെ തിരക്കൊഴി വാക്കുവാൻ നിർമ്മിച്ച ബൈപ്പാസിലെ നടപ്പാതയുടെ കൈവരികൾ തുരുമ്പെടുത്ത് നശിക്കുന്നു. പാലാ കിഴതടിയൂർ ജംഗ്ഷൻ മുതൽ സിവിൽ സ്റ്റേഷന്റെ ഭാഗം വരെയുള്ള കൈവരികളാണ് തുരുമ്പെടുത്ത് നശിക്കുന്നത്.

കിഴതടിയൂർ പള്ളിയിലേക്കുള്ള വിശ്വാസികളും വിദ്യാർത്ഥികളുമടക്കം നൂറുകണക്കിനാളുകൾ നിത്യേന ബൈപ്പാസിലൂടെ കാൽ നടയായി സഞ്ചരിക്കുന്നുണ്ട് . റോഡിന്‍റെ വശങ്ങള്‍ വലിയ താഴ്ചയിലും ആറിന്‍റെ ഭാഗവുമാണ്. അതിനാല്‍ തന്നെ കൈവരികള്‍ നശിച്ചാല്‍ അത് അപകടങ്ങള്‍ക്ക് കാരണമാകും.

pala news
Advertisment