Advertisment

പാലാ നഗരസഭയിലെ കോവിഡ് ബാധിതനായ ജീവനക്കാരനെ ആശുപത്രിയിലേക്ക് മാറ്റാന്‍ വൈകുന്നു; കൊവിഡ് സ്ഥിരീകരിച്ച വിവരം ജീവനക്കാരനെ അറിയിച്ചത് ഇന്ന് രാവിലെ; തന്നെ ആശുപുത്രിയിലേക്ക് കൊണ്ടുപോകാന്‍ ആരോഗ്യ പ്രവര്‍ത്തകരെത്തുന്നതും കാത്ത് രോഗി ഇപ്പോഴും വീട്ടില്‍തന്നെ!

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

പാല: പാലാ നഗരസഭയിലെ കോവിഡ് ബാധിതനായ ജീവനക്കാരനെ ആശുപത്രിയിലേക്ക് മാറ്റാന്‍ വൈകുന്നുവെന്ന് റിപ്പോര്‍ട്ട്.ഇന്ന് രാവിലെ ആറരയോടെയാണ് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചെന്ന വിവരം കോട്ടയം കളക്ട്രേറ്റില്‍ നിന്ന് വിളിച്ചറിയിക്കുന്നത്. 7 മണിയോടെ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരെത്തുമെന്നും അറിയിച്ചിരുന്നു. publive-image

Advertisment

ഇതനുസരിച്ച് ആശുപത്രിയിലേക്ക് പോകാന്‍ തയ്യാറായി ഇദ്ദേഹം രാവിലെ മുതല്‍ ആരോഗ്യപ്രവര്‍ത്തകരെയും കാത്തിരിക്കുകയാണ്. രാവിലെ എത്തുമെന്ന് അറിയിച്ചിട്ടും ഇതുവരെ ഇദ്ദേഹത്തെ ആശുപത്രിയിലാക്കാന്‍ അധികൃതരെത്തിയിട്ടില്ലെന്നാണ് വിവരം.

ശനിയാഴ്ച്ചയാണ് ഇദ്ദേഹത്തിന് കൊവിഡ് പരിശോധന നടത്തിയത്. ഇന്ന് രാവിലെ ഫലം പൊസിറ്റീവാണെന്ന് അറിയുകയായിരുന്നു.

ജീവനക്കാരൻ ക്വാറൻ്റൈയിൻ കേന്ദ്രവുമായി ബന്ധപ്പെട്ടു സേവനമനുഷ്ഠിച്ചിരുന്നു . ജീവനക്കാരൻ്റെ സമ്പർക്ക പട്ടിക വിപുലമെന്ന് സൂചന.ചെറിയ പനിയും ജലദോഷവുമാണ് ജീവനക്കാരന് പിടിപെട്ടത്.

ആരോഗ്യ വകുപ്പ് അധികാരികൾ വിഷയത്തിൽ ഇടപെടിട്ടുണ്ട്. അവരുടെ നിർദ്ദേശമനുസരിച്ച് അടിയന്തിര നടപടികൾ സ്വീകരിക്കും. ആവശ്യമെങ്കിൽ പാലാ നഗരസഭാ കാര്യാലയം അടച്ചിടേണ്ടി വന്നേക്കാമെന്നും ചില കൗൺസിലർമാർ പറയുന്നു.

covid 19 corona virus pala covid
Advertisment