Advertisment

പാലാ- പൈകയിലെ സ്വകാര്യ ആശുപത്രിയിൽ ഒരാഴ്ച ചികിത്സയിൽ കഴിഞ്ഞ വയോധികന് കൊവിഡ്: ആശുപത്രി അടച്ചിടാൻ പഞ്ചായത്ത് നിർദ്ദേശം

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

പാലാ: പൈകയിലെ സ്വകാര്യ ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്ന വയോധികന് കൊവിഡ് സ്ഥിരീകരിച്ചു. ശ്വാസതടസ്സവും മറ്റ് ആരോഗ്യപ്രശ്നങ്ങളും നേരിട്ട വയോധികനെ ഒരാഴ്ച മുമ്പാണ് ആശുപത്രിയിലെത്തിച്ചത്.

Advertisment

publive-image

ഏഴ് ദിവസമായിട്ടും ആരോഗ്യ സ്ഥിതി മെച്ചപ്പെടാതിരിക്കുകയും ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്തതോടെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇതോടെ പൈകയിലെ സ്വകാര്യ ആശുപത്രി അടയ്ക്കണമെന്ന് മീനച്ചിൽ പഞ്ചായത്ത് അധികൃതർ നിർദേശിച്ചതാണ് റിപ്പോർട്ട്.

ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നതിനുമുൻപ് രോഗികൾക്ക് കോവിഡ് ടെസ്റ്റ് നടത്തിയിരിക്കണം എന്നാണ് നിർദേശം. എന്നാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഈ രോഗിക്ക് കോറോണ ടെസ്റ്റ് നടത്തിയില്ല. തുടർന്ന് ഇദ്ദേഹത്തെ പാലാ-തൊടുപുഴ റോഡിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു പോൾ അഡ്മിഷൻ മുന്നോടിയായി നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

Advertisment