Advertisment

പാലാ ജനറൽ ആശുപത്രിയിലെ സ്ത്രീകളുടെ വാര്‍ഡില്‍ അതിക്രമം. യുവാവ് പിടിയില്‍

author-image
സുനില്‍ പാലാ
New Update

publive-image

Advertisment

പാലാ : ജനറൽ ആശുപത്രിയിൽ സ്ത്രീകളുടെ വാര്‍ഡില്‍ അതിക്രമം; ഒരാൾ പിടിയില്‍ പാലാ ജനറല്‍ ആശുപത്രിയില്‍ മദ്യലഹരിയില്‍ എത്തി സ്ത്രീകളുടെ വാര്‍ഡില്‍ രാത്രി അതിക്രമം നടത്തുകയും സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തിൽ ഒരാൾ പിടിയിൽ.

കണ്ണൂര്‍ സ്വദേശിയും നിലവിൽ പൂവരണി വാകമലയില്‍ താമസക്കാരനുമായ സുധീഷിനെ (32)യാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി പത്തരയോടെയാണ് സംഭവം.

സ്ത്രീകളുടെ വാര്‍ഡില്‍ ചികിത്സയിലുള്ള ഭാര്യയുടെ അമ്മയെ കാണാനാണ് ഇയാള്‍ മദ്യലഹരിയില്‍ ഓട്ടോറിക്ഷ ഓടിച്ച് ഞായറാഴ്ച രാത്രിയാണ് ആശുപത്രിയില്‍ എത്തിയത്. ഇയാളുട ഭാര്യയും ഭാര്യാസഹോദരിയും രോഗിയുടെ സഹായത്തിനായി വാര്‍ഡില്‍ ഉണ്ടായിരുന്നു.

എന്നാല്‍ മദ്യലഹരിയില്‍ വാര്‍ഡില്‍ ബഹളം സൃഷ്ടിച്ച ഇയാളെ നിയന്ത്രിക്കാന്‍ ശ്രമിച്ച നേഴ്‌സുമാരോടും മറ്റ് ജീവനക്കാരോടും അസഭ്യവര്‍ഷവും ഭീഷണിയും മുഴക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സന്ദർകർക്കുള്ള സമയം കഴിഞ്ഞിട്ടും പുറത്തുപോകാന്‍ തയ്യാറായില്ല.

ഇതേതുടര്‍ന്ന് വാര്‍ഡില്‍ എത്തിയ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ചതോടെയാണ് അധികൃതര്‍ പൊലീസില്‍ വിവരം അറിയിച്ചത്. ഇയാള്‍ ഓടിച്ചെത്തിയ കെഎല്‍ 13 എ സി 4749 ഓട്ടോറിക്ഷയും കസ്റ്റഡിയില്‍ എടുത്തു.

pala news
Advertisment