Advertisment

മരിയന്‍ റാലി 83ന്റെ നിറവില്‍ പാലായെ ഭക്തി സാന്ദ്രമാക്കി മരിയന്‍ റാലി

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

പാലാ: ജൂബിലി തിരുനാളിനോടനുബന്ധിച്ചു പാലാ സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ പാലായില്‍ നടത്തിയ മരിയന്റാലി ഭക്തി സാന്ദ്രമായി. 1935 ഡിസംബര്‍ എട്ടിന് ജൂബിലി തിരുനാളിനോടനുബന്ധിച്ചായിരുന്നു മരിയന്‍ റാലിയുടെ തുടക്കം. സ്‌കൂളിലെ മരിയന്‍ സൊഡാലിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 83 മത് മരിയന്‍ റാലിയ്ക്കാണ് പാലാ ഇന്നലെ സാക്ഷ്യം വഹിച്ചത്.

Advertisment

publive-image

സ്‌കൂളിലെ ആയിരത്തിലധികം വിദ്യാര്‍ത്ഥിനികള്‍ ഭക്തിനിര്‍ഭരമായി റാലിയില്‍ അണിചേര്‍ന്നു. അടുക്കും ചിട്ടയോടുംകൂടി നടന്ന റാലി നഗരത്തില്‍ ഗതാഗത തടസ്സം സൃഷ്ടിച്ചില്ലെന്നതും പ്രത്യേകതയായി. നഗരത്തിലെ രണ്ടിടങ്ങളില്‍ റാലി റോഡ് ക്രോസു ചെയ്തപ്പോഴും ഗതാഗത തടസ്സം ഉണ്ടാകാതിരിക്കാന്‍ സംഘാടകര്‍ റാലി മുറിച്ചു വാഹനങ്ങള്‍ കടത്തിവിടുന്നുണ്ടായിരുന്നു.

പൂക്കളുമേന്തിയാണ് വിദ്യാര്‍ത്ഥിനികള്‍ ജപമാല മരിയന്‍ റാലി നടത്തിയത്. കുരിശുപള്ളി ജംഗ്ഷനിലെ പന്തലില്‍ റാലി എത്തിച്ചേര്‍ന്നപ്പോള്‍ വിദ്യാര്‍ത്ഥിനികള്‍ പൂക്കള്‍ വീശി മാതാവിന് അഭിവാദ്യമര്‍പ്പിച്ചു.

publive-image

തുടര്‍ന്ന് വിദ്യാര്‍ത്ഥി പ്രതിനിധി സമര്‍പ്പണ പ്രാര്‍ത്ഥന ചൊല്ലി. പാലാ ളാലം പഴയപള്ളി വികാരി ഫാ. ജോണ്‍സണ്‍ പുളളിറ്റ് റാലി ഉദ്ഘാടനം ചെയ്തു.

ഫാ.മൈക്കിള്‍ വടക്കേക്കര, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി. റാണി ഞാവള്ളി, ഹെഡ്മിസ്ട്രസ് സി.റെയ്‌ന ജോസ്, പി.ടി.എ.പ്രസിഡന്റ് സെബി പറമുണ്ട, വൈസ് പ്രസിഡന്റ് എബി ജെ. ജോസ്, അധ്യാപകരായ ജോസഫ് വിശാഖ്, ലൈസമ്മ തോമസ്, പള്ളി ട്രസ്റ്റിമാരായ ജോഷി വട്ടക്കുന്നേല്‍, തോമസ് മേനാംപറമ്പില്‍, റോയി മാനുവല്‍ ഉപ്പൂട്ടില്‍, തിരുന്നാള്‍ കമ്മിറ്റി ഭാരവാഹികളായ അഡ്വ.സന്തോഷ് മണര്‍കാട്, ജോയി പുളിയ്ക്കന്‍, അജി കുഴിയംപ്ലാവില്‍, ജോണി പന്തപ്ലാക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. റാലി കാണുന്നതിനായി നൂറുകണക്കിനാളുകള്‍ നഗരവീഥിയുടെ ഇരുവശങ്ങളിലും എത്തിയിരുന്നു.

Advertisment