Advertisment

പാലായിൽ ഭക്ഷണവും മരുന്നുമില്ലാതെ ക്ലേശിക്കുന്നവർക്ക് അവശ്യ വസ്തുക്കൾ എത്തിച്ചു നൽകുമെന്ന് ന​ഗരസഭാ കൗൺസിലറുടെ അറിയിപ്പ്

New Update

പാലാ: പാലായിൽ ഭക്ഷണവും മരുന്നുമില്ലാതെ ക്ലേശിക്കുന്നവർക്ക് അവശ്യ വസ്തുക്കൾ എത്തിച്ചു നൽകുമെന്ന് ന​ഗരസഭാ കൗൺസിലറുടെ അറിയിപ്പ്

Advertisment

publive-image.

പാലാ നഗരസഭാ കൗൺസിലറും പൊതു പ്രവർത്തകനുമായ അഡ്വ. ബിനു പുളിക്കക്കണ്ടത്തിന്റെ അഭ്യർത്ഥന .

പ്രിയമുള്ളവരെ.... കൊറോണ വൈറസ് എന്ന മഹാവിപത്തിനെ പ്രതിരോധിക്കാൻ രാജ്യം മുഴുവൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ നമ്മൾ വീടുകളിൽ തന്നെ തങ്ങുകയാണല്ലോ.

ഈ അവസരത്തിൽ ജോലിക്ക് പോകാൻ പറ്റാതെയും അവശ്യ സാധനങ്ങൾ ലഭിക്കാതെയും പലരും ബുദ്ധിമുട്ടുന്നുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്. നമ്മുടെ പ്രദേശത്ത് ആരും ഭക്ഷണത്തിന് ബുദ്ധിമുട്ട് അനുഭവിക്കാൻ നമ്മൾ അനുവദിക്കരുത്.

ആർക്കെങ്കിലും ഭക്ഷണം ആവശ്യമുണ്ട് എങ്കിൽ, ഭക്ഷണം പാചകം ചെയ്തു കഴിക്കുവാൻ ബുദ്ധിമുട്ടുന്നു എങ്കിൽ വീടുകളിൽ ഭക്ഷണം എത്തിച്ചു തരുന്നതായിരിക്കും എന്ന് അറിയിക്കുന്നു. അതുപോലെ മരുന്ന് പോലുള്ള അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ പോകാൻ പറ്റാത്തവർക്ക് ആവശ്യപ്പെടുന്ന പക്ഷം എത്തിച്ച് തരുന്നതിനും തയ്യാറാണ്.

ഈ വിവരം നമ്മുടെ പ്രദേശത്ത് പരമാവധി എത്തിക്കുന്നതിന് ശ്രമിക്കണം എന്ന് അഭ്യർത്ഥിക്കുന്നു... എന്ന് നിങ്ങളുടെ കൗൺസിലർ ......... അഡ്വ ബിനു പുളിക്കകണ്ടം

< 9447111218 , 9846111218>

Advertisment