പാലാ മരിയ സദനത്തിൽ ദന്തദിന ആഘോഷചടങ്ങുകൾ

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

പാലാ: ഇന്ത്യൻ ദന്തൽ അസോസിയേഷൻ പാലാ ബ്രാഞ്ച് ആഭിമുഖ്യത്തിൽ പാലാ മരിയ സദനത്തിൽ വച്ച് ദന്ത ദിന ആഘോഷചടങ്ങുകൾ നടത്തപ്പെടുകയുണ്ടായി.

Advertisment

publive-image

ഇന്ത്യൻ ദന്തൽ അസോസിയേഷൻ പാലാ ബ്രാഞ്ച് പ്രസിഡൻറ് ഡോക്ടർ.ഇട്ടിയവിരാ ബാബു അധ്യക്ഷനായ ചടങ്ങിൽ പാലാ നഗരസഭ പിതാവ് ആൻറ്റോ ജോസ് പടിഞ്ഞാറേക്കര പരിപാടികൾ ഉദ്ഘാടനം ചെയ്തു.

പാലാ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, ഡോക്ടർ ജോർജ് ആൻറണി, സന്തോഷ് ജോസഫ്,ഡോക്ടർ മാത്യു ജെയിംസ് ,ഡോക്ടർ ജിയോ ടോം ചാൾസ് എന്നിവർ ആശംസകൾ ആർപ്പിച്ചു.

publive-image

പ്രസ്തുത ചടങ്ങിൽ ഇന്ത്യൻ ദന്തൽ അസോസിയേഷൻ പാലാ ബ്രാഞ്ചിലെ എല്ലാ അംഗങ്ങളും പങ്കെടുക്കുകയുണ്ടായി. ചടങ്ങിൽ മരിയസദനത്തിൽ കഴിഞ്ഞ അഞ്ച് വർഷമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ദന്തൽ ക്ലിനിക് മെയിൻറനൻസ് വർക്ക് യാതൊരുവിധ ലാഭേച്ഛയും കൂടാതെ ഫ്രീയായി ചെയ്തുകൊണ്ടിരിക്കുന്ന എം കെ ഷാജിയെ ആൻ്റോ ജോസ് പടിഞ്ഞാറേക്കര പൊന്നാട അണിയിച്ച് ഉപഹാരം നൽകി ആദരിച്ചു.

publive-image

തുടർന്ന് മരിയ സദനത്തിലെ അന്തേവാസികൾക്കായി ബോധവൽക്കരണ ക്ലാസ്സും അതിനു ശേഷം ട്രീറ്റ്മെൻറ് ക്യാമ്പും നടത്തുകയുണ്ടായി.

Advertisment