എംജി യൂണിവേഴ്‌സിറ്റിയുടെ ആദ്യ വൈസ് ചാൻസിലറും ഗാന്ധിയനും പാലാ രൂപത പാസ്റ്ററിൽ കൗൺസിൽ ചെയർമാനുമായിരുന്ന ഡോ.ഏ.ടി. ദേവസ്യ അന്തരിച്ചു; അരങ്ങൊഴിഞ്ഞത്‌ അദ്ധ്യാപകനായും സാംസ്കാരിക നായകനായും തിളങ്ങിയ കളങ്ക രഹിതനായ അതുല്യ പ്രതിഭ

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

പാലാ : എംജി യൂണിവേഴ്‌സിറ്റിയുടെ ആദ്യ വൈസ് ചാൻസിലറും ഗാന്ധിയനും പാലാ രൂപത പാസ്റ്ററിൽ കൗൺസിൽ ചെയർമാനുമായിരുന്ന ഡോ.ഏ.ടി. ദേവസ്യ അന്തരിച്ചു. സംസ്കാരം പിന്നീട്.

Advertisment

publive-image

1928 മാ​​​ർ​​​ച്ച് 20ന് ​​​പാ​​​ലാ​​​യ്ക്ക​​​ടു​​​ത്തു​​​ള്ള അ​​​ന്ത്യാ​​​ള​​​ത്തെ ക​​​ർ​​​ഷ​​​ക കു​​​ടും​​​ബ​​​മാ​​​യ അ​​​റ​​​യ്ക്ക​​​ൽ ത​​​റ​​​വാ​​​ട്ടി​​​ലാ​​​ണ് അ​​ദ്ദേ​​ഹം ജ​​നി​​ച്ച​​ത്. വി​​​ദ്യാ​​​ർ​​​ഥി​​​കാ​​​ലം മു​​​ത​​​ൽ​​​ക്കേ ദേ​​​ശ​​​ഭ​​​ക്തി പ്ര​​​സ്ഥാ​​​ന‍ങ്ങ​​​ളി​​​ൽ ആ​​​കൃ​​​ഷ്‌​​​ട​​​നാ​​​യി. സ്കൂ​​​ൾ വി​​​ദ്യാ​​​ഭ്യാ​​​സം ക​​ട​​​നാ​​​ട്ടി​​​ലും കോ​​​ള​​​ജ് വി​​​ദ്യാ​​​ഭ്യാ​​​സം തൃ​​​ശി​​​നാ​​​പ്പ​​​ള്ളി​​​യി​​​ലും മ​​​ദ്രാ​​​സി​​​ലും. ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പ​​​വ്വ​​​ത്തി​​​ൽ, മു​​​ൻ ഡി​​​ജി​​​പി എം.​​​കെ. ജോ​​​സ​​​ഫ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ എം.​​​എ ക്ലാ​​​സി​​​ൽ സ​​​തീ​​​ർ​​​ഥ്യ​​​രാ​​​യി​​​രു​​​ന്നു.

ന​​​ല്ല വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യി​​​രു​​​ന്ന​​​തോ​​​ടൊ​​​പ്പം കോ​​​ള​​​ജി​​​ലെ ബെ​​​സ്റ്റ് ആ​​​ക്‌​​​ട​​​ർ പ​​​ദ​​​വി​​​യും സ്വ​​​ന്ത​​​മാ​​​ക്കി. അ​​​ധ്യാ​​​പ​​​ക ജോ​​​ലി​​​യോ​​​ടാ​​​യി​​​രു​​​ന്നു പ​​​ഥ്യം. തേ​​​വ​​​ര കോ​​​ള​​​ജി​​​ലും പി​​​ന്നീ​​​ടു പാ​​​ലാ കോ​​​ള​​​ജി​​​ലും അ​​​ധ്യാ​​​പ​​​ക​​​നാ​​​യി. പാ​​​ലാ സെ​​​ന്‍റ് തോ​​​മ​​​സ് കോ​​​ള​​​ജി​​​ൽ അ​​​ധ്യാ​​​പ​​​നാ​​​യ​​​തോ​​​ടെ വി​​​ദ്യാ​​​ർ​​​ഥി രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ന്‍റെ തു​​​ട​​​ർ​​വ​​​ഴി​​​ക​​​ളി​​​ലാ​​​യി. കോ​​​ൺ​​​ഗ്ര​​​സി​​​ൽ സ​​​ജീ​​​വ​​​മാ​​​യ​​​തോ​​​ടെ രാ​​​ഷ്‌​​​ട്രീ​​​യ പ്ര​​​സം​​​ഗ​​​ക​​​നാ​​​യും പേ​​​രെ​​​ടു​​​ത്തു. കോ​​​ൺ​​​ഗ്ര​​​സി​​​ലെ ഗ്രൂ​​​പ്പു മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ പി.​​​ടി. ചാ​​​ക്കോ​​​യു​​​ടെ വി​​​ശ്വ​​​സ്ത​​​നാ​​​യി കെ​​​പി​​​സി​​​സി മെം​​​ബ​​​റാ​​​യി.

വി​​​മോ​​​ച​​​ന സ​​​മ​​​ര​​​കാ​​​ല​​​ത്തു സ​​​മ​​​ര​​​മു​​​ഖ​​​ത്ത് സ്ഥി​​​ര​​സാ​​​ന്നി​​​ധ്യ​​​മാ​​​യി​​​രു​​​ന്നു ഡോ. ​​​ദേ​​​വ​​​സ്യ. ചി​​​ല നേ​​​താ​​​ക്ക​​​ൾ അ​​​റ​​​സ്റ്റൊ​​​ഴി​​​വാ​​​ക്കാ​​​ൻ ഒ​​​ളി​​​വി​​​ൽ​​​പോ​​​യ​​​പ്പോ​​​ഴും ദേ​​​വ​​​സ്യ സാ​​​ർ സ​​​ർ​​​ക്കാ​​​ർ ഓ​​​ഫീ​​​സ് പി​​​ക്ക​​​റ്റു ചെ​​​യ്ത് അ​​​റ​​​സ്റ്റു വ​​​രി​​​ച്ചു ജ​​​യി​​​ലി​​​ൽ​​​പ്പോ​​​യി. സ​​​ജീ​​​വ രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​ൽ നി​​​ൽ​​​ക്കു​​​ന്പോ​​​ഴാ​​​ണ് അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ഉ​​​പ​​​രി​​​പ​​​ഠ​​​നം ന​​​ട​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള ഫു​​​ൾ​​​ബ്രൈ​​​റ്റ് സ്കോ​​​ള​​​ർ​​​ഷി​​​പ്പ് ദേ​​​വ​​​സ്യ സാ​​​റി​​​നെ തേ​​​ടി​​​യെ​​​ത്തി​​​യ​​​ത്.

രാ​​​ഷ്‌​​​ട്രീ​​​യ​​​മു​​​പേ​​​ക്ഷി​​​ച്ചു ഉ​​​പ​​​രി​​​പ​​​ഠ​​​ന​​​ത്തി​​​നു പോ​​​​യി. ഡോ​​​ക്‌​​​ട​​​റേ​​​റ്റു നേ​​​ടി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു പ​​​ഠി​​​ച്ച സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ​​​ത്ത​​​ന്നെ അ​​​ധ്യാ​​​പ​​​കനാ​​​യി. പി​​​ന്നീ​​​ട് പ്ര​​​ഫ​​​സ​​​റും. ഇ​​​രു​​​പ​​​ത്തി​​​യൊ​​​ന്നു വ​​​ർ​​​ഷം ക​​​ഴി​​​ഞ്ഞാ​​​ണ് ഗാ​​​ന്ധി​​​ജി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ പ്ര​​​ഥ​​​മ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ പ​​​ദ​​​വി​​​യി​​​ൽ നാ​​​ട്ടി​​​ൽ തി​​​രി​​​ച്ചെ​​​ത്തി​​​യ​​​ത്.

ഒ​​​ന്നു​​​മി​​​ല്ലാ​​​യ്മ​​​യി​​​ൽ​​​നി​​​ന്നാ​​​ണ് ദേ​​​വ​​​സ്യ പു​​​തി​​​യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല കെ​​​ട്ടി​​​പ്പ​​​ടു​​​ത്ത​​​ത്. ആ​​​ദ്യ​​​ത്തെ ആ​​​സ്ഥാ​​​നം കോ​​ട്ട​​യം ബേ​​​ക്ക​​​ർ സ്കൂ​​​ൾ കോ​​​ന്പൗ​​​ണ്ടി​​​ലെ പ​​​ഴ​​​യ ര​​​ണ്ടു​​​നി​​​ല കെ​​​ട്ടി​​​ടം. കു​​​റ​​​ച്ചു​​​നാ​​​ളു​​​ക​​​ൾ​​​ക്കു​​​ശേ​​​ഷം കോ​​​ട്ട​​​യം ക​​​ള​​​ക്‌​​​ട​​​റേ​​​റ്റി​​​ന് എ​​​തി​​​ർ​​​വ​​​ശ​​​ത്തു​​​ള്ള പ​​​ടി​​​ഞ്ഞാ​​​റേ​​​ക്ക​​​ര ബി​​​ൽ​​​ഡിം​​​ഗി​​​ലേ​​​ക്ക് ആ​​​സ്ഥാ​​​നം മാ​​​റ്റി. അന്നു തു​​​ട​​​ങ്ങി​​​യ പ​​​ഠ​​​ന വ​​​കു​​​പ്പു​​​ക​​​ൾ​​​ക്കു ത​​ത്കാ​​​ലം സ്ഥ​​​ല​​​മ​​​നു​​​വ​​​ദി​​​ച്ചു ന​​​ൽ​​​കി​​​യ​​​തു ച​​ങ്ങ​​നാ​​ശേ​​രി എ​​​സ്ബി കോ​​​ള​​​ജും കോ​​ട്ട​​യം ബ​​​സേ​​​ലി​​​യോ​​​സ് കോ​​​ള​​​ജും പാ​​​ലാ സെ​​​ന്‍റ് തോ​​​മ​​​സ് കോ​​​ള​​​ജും.

പി​​​ന്നീ​​​ട് സ്വ​​​ന്ത​​​മാ​​​യ കാമ്പസി​​​നു​​​ള്ള ശ്ര​​​മ​​​മാ​​​യി. ക​​​ണ്ട സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ അ​​​തി​​​ര​​​മ്പ​​​ഴ​​​യി​​​ലെ നൂ​​​റേ​​​ക്ക​​​റി​​​ല​​​ധി​​​കം വ​​​രു​​​ന്ന ഇ​​​പ്പോ​​​ഴ​​​ത്തെ കാമ്പ​​​സ് മ​​​തി​​​യെ​​​ന്നു തീ​​​രു​​​മാ​​​നി​​​ച്ച​​​തും ആ​​​ദ്യ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ത​​​ന്നെ. ഒ​​​ട്ടേ​​​റെ എ​​​തി​​​ർ​​​പ്പു​​​ക​​​ൾ ഉ​​​ണ്ടാ​​​യി. അ​​ന്ന​​ത്തെ വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി ടി.​​​എം. ജേ​​​ക്ക​​​ബും മു​​​ഖ്യ​​​മ​​​ന്ത്രി കെ. ​​​ക​​​രു​​​ണാ​​​ക​​​ര​​​നും കാമ്പസ് അ​​​തി​​​ര​​​മ്പു​​​ഴ​​​യി​​​ൽ​​​ത്ത​​​ന്നെ എ​​​ന്നു നി​​​ല​​​പാ​​ടെ​​ടു​​ത്ത​​​തോ​​​ടെ എ​​​തി​​​ർ​​​പ്പു​​​കാ​​​രും അ​​​യ​​​ഞ്ഞു. എം​​​ജി​ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​​ടെ കാമ്പസ് അ​​​തി​​​ര​​​മ്പു​​​ഴ​​​​​​യി​​​ൽ ഉ​​​റ​​​ച്ച​​​തി​​​ന്‍റെ മു​​​ഴു​​​വ​​​ൻ ക്രെ​​​ഡി​​​റ്റും ആ​​​ദ്യ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ​​​ക്ക് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട​​​താ​​​ണ്.

Advertisment