Advertisment

പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്; കോ​ടി​യേ​രിയുടെ പ്ര​തി​ക​ര​ണം സി​പി​എ​മ്മി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ക്കു​റ​വി​നു തെ​ളിവ്.... സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം ര​ണ്ടു ദി​വ​സ​ത്തി​ന​കമെന്ന് പി.​എ​സ്.​ശ്രീ​ധ​ര​ന്‍ പി​ള്ള

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോ​ഴി​ക്കോ​ട്: പാ​ലാ​യി​ല്‍ മാ​ത്രം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​നെ​തി​രാ​യ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ പ്ര​തി​ക​ര​ണം സി​പി​എ​മ്മി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ക്കു​റ​വി​നു തെ​ളി​വെ​ന്നു ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പി.​എ​സ്.​ശ്രീ​ധ​ര​ന്‍ പി​ള്ള വ്യക്തമാക്കി.

Advertisment

publive-image

പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യെ മ​ല്‍​സ​രി​പ്പി​ക്ക​ണ​മെ​ന്ന് കോ​ട്ട​യം ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​നാ​യി ര​ണ്ടു ദി​വ​സ​ത്തി​ന​കം എ​ന്‍​ഡി​എ യോ​ഗം ചേ​രു​മെ​ന്നും ശ്രീ​ധ​ര​ന്‍​പി​ള്ള അ​റി​യി​ച്ചു.

പാലായില്‍ മാത്രമായി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ദുരുദ്ദേശപരമാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. തിരഞ്ഞെടുപ്പുകമ്മിഷന്‍ നടപടിക്കു പിന്നില്‍ ദുഷ്ടലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment