Advertisment

പാലായിൽ നാളെ യു ഡി എഫ് മഹാസമ്മേളനം

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

പാലാ: യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളുടെ ഭാഗമായി നാളെ ( 18.09.2019 ബുധൻ ) വൈകുന്നേരം 4 ന് പാല കുരിശുപള്ളി കവലയിൽ നടക്കുന്ന മഹാസമ്മേളനം കോൺഗ്രസ്സ് വർക്കിംഗ് കമ്മറ്റിയംഗം എ കെ ആന്റണി എംപി ഉദ്ഘാടനം ചെയ്യും.

publive-image

തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ യുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി , പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല , കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ , മുസ്ലീം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി , യു ഡി എഫ് കൺവീനർ ബെന്നി ബഹന്നാൻ എം പി , നേതാക്കളായ പി ജെ ജോസഫ് എംഎൽഎ ,ജോസ്സ് കെ മാണി എംപി ,അനൂപ് ജേക്കബ് എം എൽ എ , സി പി ജോൺ , എ എ അസ്സീസ്സ് ,ജി .ദേവരാജൻ ,ജോണി നെല്ലൂർ ,തോമസ്സ് ചാഴികാടൻ എം പി തുടങ്ങിയവർ പ്രസംഗിക്കും .

Advertisment