Advertisment

പാലാ ജനറൽ ആശുപത്രിയിൽ താൽക്കാലിക ജോലി, അപേക്ഷ ക്ഷണിച്ചു: അവസാന തീയതി 28.05. 2020, അപേക്ഷ ഓൺലൈനായി മാത്രം

New Update

publive-image

Advertisment

പാലാ :  കോവിഡ്-19 പ്രതിരോധ നിയ്ന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനറല്‍ ആശുപത്രിയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ഒരുമാസ കാലയളവില്‍ താഴെ പറയുന്ന തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചതായി സൂപ്രണ്ട് ഡോ. അഞ്ജു .സി.മാത്യു പത്രക്കുറിപ്പിൽ അറിയിച്ചു.

ജെ.പി.എച്ച്.എന്‍- 4 (യോഗ്യത- എഎന്‍എം സര്‍ട്ടിഫിക്കറ്റും, കേരള നേഴ്‌സ് ആന്‍ഡ് മിഡ് വൈഫ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, 2 വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം മുന്‍ഗണന- വേതനം 466 പ്രതിദിനം, 14000 പ്രതിമാസം, വയസ്- 31.05.2020ല്‍ 40 വയസുവരെ.), ജെ.എച്ച്‌.ഐ - 2 (യോഗ്യത- പ്ലസ്ടൂ, ഡിഎച്ച്‌ഐ കോഴ്‌സ്, കേരളാ പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, 2 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം മുന്‍ഗണന- വേതനം  466 പ്രതിദിനം, 14000 പ്രതിമാസം, വയസ്- 31.05.2020ല്‍ 40 വയസുവരെ).

അപേക്ഷകള്‍, വിദ്യാഭ്യാസ യോഗ്യത, വയസ് തെളിയിക്കുന്ന രേഖ, തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസ്സല്‍ സ്‌കാന്‍ ചെയ്ത് suptpala@gmail.com എന്ന മെയിലിലേക്ക് ഓണ്‍ലൈന്‍ ആയി 28ന് രണ്ട് മണിക്കകം അയക്കാവുന്നതാണ്. ഫോണ്‍- 04822 215154

Advertisment