Advertisment

പ്രവാസിയുടെ ഭാര്യയായ 40കാരിയെ അയല്‍വാസിയായ 27കാരന്‍ നിര്‍ബന്ധിച്ച് കാറില്‍ കയറ്റിക്കൊണ്ടു പോയി പീഡിപ്പിച്ചു; രാത്രി കാലങ്ങളില്‍ നിരന്തരം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയിരുന്നതായും പരാതി; യുവാവ് അറസ്റ്റില്‍, സംഭവം പാലായില്‍

New Update

കോട്ടയം: പാലായില്‍ അയല്‍വാസിയായ വീട്ടമ്മയെ പീഡനത്തിനിരയാക്കിയ യുവാവ് പിടിയില്‍. പ്രവാസിയുടെ ഭാര്യയായ നാല്‍പ്പതുകാരിയാണ് പീഡനത്തിനിരയായത്. അയല്‍ക്കാരനായ ഇരുപത്തേഴുകാരനാണ് കേസില്‍ പിടിയിലായത്. പാലാ സ്വദേശി ആശിഷ് ജോസാണ് (27) പിടിയിലായത്.

Advertisment

publive-image

പാലാ ടൗണില്‍ സപ്ലൈകോ ഓഫീസിനു സമീപത്തു നിന്നുമാണ് യുവാവ് വീട്ടമ്മയെ നിര്‍ബന്ധിച്ച് കാറില്‍ കയറ്റിയത്. വാഹനത്തില്‍ വച്ചു തന്നെയാണ് പീഡനം നടത്തിയതും. കൂടാതെ രാത്രിസമയങ്ങളില്‍ ഇയാള്‍ ഫോണ്‍ വിളിച്ച് ശല്യം ചെയ്തിരുന്നതായും വീട്ടമ്മ പരാതിയില്‍ വ്യക്തമാക്കുന്നു.

യുവതിടെ പരാതിയെ തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ട കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

rape case latest news all news youth arrest arrest case
Advertisment