Advertisment

ബാലാരിഷ്ടതകൾ മാറാതെ ഒരു ബസ് സ്റ്റോപ്പ്

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്: ശേഖരീപുരം ബസ് കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ ബാലാരിഷ്ടത ഇനിയും മാറിട്ടില്ല.പുതു പുത്തനാണെങ്കിലും പുല്ലുമുളച്ച് മൂടാറായി കിടന്നു പുല്ലുവിലയാണ് യാത്രക്കാർ നൽകുന്നത്.

അമൃത പദ്ധതിയിൽ ഉൾപ്പെടുത്തി ലക്ഷങ്ങൾ ചിലവിട്ട് പണിത ബസ് കാത്തിരിപ്പൂ കേന്ദ്രത്തിനു മുമ്പിൽ സ്വകാര്യ കോളേജ് ബസ്സ്, തട്ടുകട ,വാട്ടർ അതോറട്ടി പൈപ്പ് എന്നിവയിട്ട് കാഴ്ച്ച മറഞ്ഞതിനാൽ യാത്രക്കാരും ബസ്സ് ഡ്രൈവർമാരും ഈ സ്ഥലം ശ്രദ്ധിച്ചിരുന്നില്ല.

publive-image

സമീപത്തെ പെട്രോൾ പമ്പിനു മുമ്പിൽ മഴയും വെയിലും കൊണ്ട് യാത്രക്കാർ നിൽക്കുകയായിരുന്നു.ഇത് വാർത്തയായതോടെ അധികൃതർ അവ മാറ്റി. പക്ഷെ ഇപ്പോൾ കൊറോണ ലോക്ക് ഡൗണിൽ ആരാരും ശ്രദ്ധിക്കാതെ പുല്ലും പൊന്തയും നിറഞ്ഞ് ഇഴജന്തുക്കളുടേയും ഭിക്ഷക്കാരുടേയും താവളമായിരിക്കയാണ്.

palaau bussto
Advertisment