Advertisment

പാലക്കാട് നഗരസഭ 32-ാം വാർഡിൽ ജനപങ്കാളിത്തത്തോടെ ശുചീകരണ യജ്ഞം

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: നഗരസഭ 32-ാം വാർഡിൽ സേവന സന്നദ്ധ വിഭാഗമായ ടീം വെൽഫെയറിന്റെ സഹകരണത്തോടെ നടന്ന ശുചീകരണ യജ്ഞം വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് പി.എസ്.അബുഫൈസൽ ഉദ്ഘാടനം നിർവ്വഹിച്ചു.

സേവനവും സമരവും സമന്വയിപ്പിച്ച പുതിയ രാഷ്ട്രീയത്തെയാണ് ജനം ആഗ്രഹിക്കുന്നതെന്നും നിസ്വാർഥ സേവനത്തോടൊപ്പം സമൂഹം കൈകോർക്കുമെന്നും അദ്ദേഹം പറഞ്ഞു.

വാർഡ് കൗൺസിലർ എം.സുലൈമാൻ, ടീം വെൽഫെയർ ജില്ലാ ക്യാപ്റ്റൻ ബാബു തരൂർ, വൈസ് ക്യാപ്റ്റൻ മുസ്തഫ മലമ്പുഴ, യൂനിറ്റ് പ്രസിഡണ്ട് ബി.ഷെരീഫ് തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment