Advertisment

ദേശീയ പാതയിൽ വാഹനാപകടങ്ങൾക്ക് കുറവില്ല; കരിമ്പയിൽ രണ്ട്അപകടം, ഒരു മരണം

New Update

മണ്ണാർക്കാട്:കഴിഞ്ഞ രണ്ടുമൂന്നു ആഴ്ചകളായി ദേശീയ പാതയിൽ വാഹനാപകട വാർത്തകൾ സമ്മാനിക്കുന്ന ഞെട്ടൽ ചെറുതല്ല. റോഡ് നന്നായപ്പോൾ അപകടങ്ങൾ പതിവായി. ഏറ്റവുമധികം അപകടങ്ങളും മരണങ്ങളും നടന്നത് തച്ചമ്പാറ കരിമ്പ മേഖലയിലാണ്.

Advertisment

publive-image

റോഡ് നിർമാണത്തിലെ അശാസ്ത്രീയതയാണോ അപകടങ്ങൾക്കു കാരണമെന്ന് അന്വേഷിക്കേണ്ടതായുണ്ട്. ദേശീയ നിലവാരത്തിൽ റോഡ് പുതുക്കി പണിതപ്പോൾ ഉന്നത ഉദ്യോഗസ്ഥരെ ഈ അശാസ്ത്രീയത പ്രദേശവാസികൾ ബോധ്യപ്പെടുത്തിയിരുന്നതാണ്.

മഴ പെയ്താല്‍ റോഡ് ഗതാഗതം അപകടത്തിലേക്ക് നീങ്ങുന്ന കാഴ്ചയാണ് എന്നും.ബുധനാഴ്ച കരിമ്പ രണ്ടിടങ്ങളിൽ വാഹനാപകടമുണ്ടായി.പനയമ്പാടം സെന്ററിൽ മണ്ണാർക്കാട് നിന്നും പാലക്കാട്ടേക്ക് പോവുകയായിരുന്ന ന്യൂസ്‌റ്റാർ ബസ് നിയന്ത്രണം വിട്ടു കടയുടെ മുൻവശത്തേക്ക് താഴ്ന്നിറങ്ങി.

പനയമ്പാടത്ത് വൈകുന്നേരം 4:30ന് നടന്ന അപകടത്തിൽ കാർ ബൈക്കിലിടിച്ച് നിയന്ത്രണംവിട്ട ലോറിയിലിടിച്ചു. ബൈക്കിൽ യാത്രചെയ്തിരുന്ന ആലത്തൂർ മേലാർകോട് സ്വദേശി രതീഷ്,(36), ഭാര്യ, രണ്ടു മക്കൾ എന്നിവർക്ക് പരിക്കേറ്റു.പിന്നീട് രതീഷ് മരണത്തിനു കീഴടങ്ങി.പരുക്കേറ്റവരെ ഇഎംഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

palakadu accident
Advertisment