Advertisment

പാലക്കാട് നഗരസഭ ബി.ജെ.പി ഒറ്റക്ക് ഭരിക്കും

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്: കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ ഭൂരിപര്ഷം നേടി ബി.ജെ.പി തന്നെ പാലക്കാട് നഗരസഭ ഒറ്റക്ക് ഭരിക്കും. കുപ്രചരണങ്ങളോ വിവാദ പരാമര്‍ശങ്ങളോ ബി.ജെ.പി യെ തകര്‍ക്കാനായില്ല. നഗരസഭയിലെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ നെഞ്ചോട് ചേര്‍ത്തതിന്റെ തെളിവാണ് ഈ വന്‍വിജയം. ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യ പ്രശ്‌നങ്ങളോ ജൈനിമേട് ശ്മശാനഭൂമിയിലെ മണ്ണെടുപ്പു വിവാദമോ ഒന്നും തന്നെ കഴിഞ്ഞ ബി.ജെ.പി ഭരണ സമിതിയെ താഴെയിറക്കാന്‍ കഴിഞ്ഞില്ല.

Advertisment

publive-image

വോട്ടെണ്ണല്‍ തുടങ്ങുന്നതിനുമുമ്പ് തന്നെ പ്രവര്‍ത്തകര്‍ നഗരസഭയക്കുമുന്നില്‍ തടിച്ചു കൂടിയിരുന്ന ചെറിയ കോട്ടമൈതാനത്തും ജില്ലാശുപത്രിക്കുമുമ്പിലും അഞ്ചുവിളക്കു പരിസരത്തും ജനങ്ങള്‍ തടിച്ചുകൂടി കൊടികള്‍ വീശി അഭിനന്ദനങ്ങളും ആരവങ്ങളും ആന്തരീക്ഷത്തില്‍ ഉയര്‍ന്നുകൊണ്ടിരുന്നു. ജയിച്ചു വരുന്ന സ്ഥാനാര്‍ത്ഥികളെ തോളിലേറ്റിക്കൊണ്ടും പ്രവര്‍ത്തകര്‍ ആഹ്ലാദം പങ്കുവെച്ചു.

റോഡരികില്‍ ശിങ്കാരിമേളത്തോടെയാണ് ജയിച്ചവരെ വരവേറ്റത്. നഗരസഭയില്‍ വോട്ടെണുന്ന പ്രദേശവും പുറമെ റോഡരികിലും വന്‍ സുരക്ഷയൊരുക്കിയിട്ടുണ്ടായിരുന്നു. മുന്‍ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധര്‍, ബി.ജെ.പി പാലക്കാട് ജില്ലാ പ്രസിഡന്റ് അഡ്വ.ഇ.കൃഷ്ണദാസ്, മുതിര്‍ന്ന നേതാവ് എന്‍.ശിവരാജന്‍, ശശികുമാര്‍, നടേശന്‍ തുടങ്ങിയ ബി.ജെ.പി സ്ഥാനാര്‍ത്ഥികളും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ.ഭവദാസും വിജയിച്ചവരില്‍ ഉള്‍പ്പെടുന്നു.

palakadu bjp
Advertisment