Advertisment

സ്വകാര്യ ബസ്കൾ ഇന്ന് മുതൽ സർവീസുകൾ  പുനരാരംഭിച്ചു.

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട് ജില്ലക്കകത്തു മാത്രം സർവീസ് നടത്തുന്ന സ്വകാര്യ ബസ്കൾ ഈ ആഴ്ചയിൽ സർവീസുകൾ പുനരാരംഭിക്കും. ജി ഫോം നൽകി 60 ദിവസവും ക്ഷേമനിധി ഒഴിവാകുവാൻ 2 കലണ്ടർ മാസവും ഉണ്ടായാൽ മാത്രമേ ബസുടമകൾക്കു ഇളവുകൾ ലഭിക്കുകയുള്ളു എന്നതിനാൽ RTO ഓഫീസിൽ ചില നടപടികൾ പൂർത്തീകരിക്കേണ്ടതുള്ളതുകൊണ്ട് തിങ്കൾ ആഴ്ച മുതൽ ബസ് ഉടമകൾ അത്തരം നടപടികൾ പൂർത്തിയാക്കി എത്രയും വേഗം സർവിസുകൾ ആരംഭിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്ന് ബസ്സ് ഓപ്പറേഴേ സ് അസോസിയേഷൻ ജനറൽ കൺവീനർ ടി.ഗോപിനാഥൻ അറിയിച്ചു.

Advertisment

publive-image

22 മുതൽ ഏതാനും ചില ബസ്കൾ സർവീസ് ആരംഭിച്ചു എങ്കിലും ഓരോ ബസുടമയും ഓരോ ദിവസവും ഓരോ ബസിനും 1000മുതൽ 3000 രൂപ വരെ അങ്ങോട്ട് കൊടുത്താണ് സർവിസുകൾ നടത്തിയത്. തിങ്കൾ മുതൽ കൂടുതൽ ബസ്കൾ റോഡിലിറങ്ങിയാൽ യാത്രക്കാർ കൂടുതലായി ഉണ്ടാവും എന്നതാണ് തങ്ങളുടെ വിശ്വാസം. KSRTC ബസ്കളിൽ നിന്ന് വ്യത്ത്യസ്ഥമായി സ്വകാര്യ ബസ്കളിൽ  രണ്ടു സൈഡിലും രണ്ടു രണ്ടു സീറ്റുകൾ ആയതിനാൽ യാത്രകാരുടെ എണ്ണം കുറച്ചു മാത്രമേ അനുവദനീയമുള്ളൂ. ആയതിനാൽ രണ്ട്  രണ്ടു സീറ്റുകൾക്കിടയിലൂടെ സാമൂഹിക അകലം പാലിച്ചു ബസിന്റെ വലിപ്പം അനുസരിച് 5 മുതൽ 10 പേരെ കൂടി നിർത്തി  ക്കൊണ്ടുപോകുവാനുള്ള അനുമതിക്ക് സർക്കാറിനോട് ആവശ്യപെട്ടിട്ടുണ്ട്.

ആയതിനുള്ള അനുമതി കൂടി ലഭിച്ചാൽ മാത്രമേ ഭീമമായ നഷ്ടം കൂടാതെ ബസ്കൾ ഓടിക്കുവാൻ സാധിക്കുകയുള്ളു.നിലവിൽ  സംസ്ഥാനത്തെ ബസ്കൾ തുരുമ്പ് പിടിച്ചു നശിച്ചു പോകുന്നത് ഒഴിവാക്കുവാൻ കൂടിയാണ് ബസ് ഉടമകൾ നഷ്ടം സഹിച്ചും ബസ് സർവീസ് പുനരാരംഭിക്കുന്നത്. കുറച്ചു ദിവസങ്ങൾ കൂടി സർവീസ് നടത്തി നോക്കിയ ശേഷം ആവശ്യമെങ്കിൽ വീണ്ടും ജി ഫോം നൽകി കയറ്റി ഇടുവാനും തിരുമാനിച്ചിട്ടുണ്ട്. ജൂൺ 1മുതൽ  ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ ഉണ്ടായാൽ രണ്ടു ജില്ലകള്‍ ഒന്നിച്ചുള്ള ബസുകള്‍ റോഡില്‍ ഇറങ്ങുന്നതാണ്.

palakadu bus service
Advertisment