Advertisment

ഒറ്റപ്പാലം സബ് ജയിലിൽ ക്രിസ്തുമസ് പുതുവൽസരാഘോഷം സംഘടിപ്പിച്ചു

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്:യുവക്ഷേത്ര കോളേജ് മാനേജ്മെൻറ് വിഭാഗവും ജീസസ്സ് ഫ്രാറ്റേണിറ്റി സംഘടനയും ആന മൂളി കെ.സി.വൈ.എം യൂണിറ്റും ഒറ്റപ്പാലം സബ് ജയിലും സംയുക്തമായി സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സരദിനാഘോഷ പരിപാടി "ജിയോയിയ 2 കെ 20 " പാലക്കാട് രൂപത സഹായ മെത്രാൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.

ഒറ്റപ്പാലം സബ് ജയിൽ സൂപ്രണ്ട് ശ്രീ.ഷാജിമോൻ .എം അധ്യക്ഷനായിരുന്നു. ഒറ്റപ്പാലം സബ് ജയിലിൽ നടന്ന പരിപാടിയിൽ ഫൊറേൻ പള്ളി വികാർ റവ.ഫാ.ജേംസ് ചക്കിയത്ത് ആശംസ പറഞ്ഞു.വിദ്യാർത്ഥികളും യുവജനങ്ങളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

വൈസ് പ്രിൻസിപ്പാൾ റവ.ഡോ.ജോസഫ്ഓലിക്കൽ കൂനാൽ സ്വാഗതവും മാനേജ്മെൻ്റ് വിദ്യാർത്ഥിനി അനീഷ നന്ദിയും പറഞ്ഞു. ആഘോഷ പരിപാടിയുടെ ഭാഗമായി മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ജയിൽ നിവാസികൾക്ക് ഉപഹാരം സമർപ്പിച്ചു.

palakadu christmas
Advertisment