Advertisment

സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഇടപെടലിനെ കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു യുവമോർച്ച പാലക്കാട് കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

author-image
ജോസ് ചാലക്കൽ
Updated On
New Update

തിരുവനന്തപുരത്ത് നടന്ന സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഇടപെടലിനെ കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു യുവമോർച്ച പാലക്കാട് ജില്ലാ കമ്മിറ്റി പാലക്കാട് കളക്ടറേറ്റിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.

Advertisment

publive-image

യുവമോർച്ച ജില്ല അധ്യക്ഷൻ പ്രശാന്ത് ശിവൻ അധ്യക്ഷത വഹിച്ച പ്രതിഷേധ സമരം ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു

സ്വർണ കള്ളകടത്തുകാരെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഫോൺ കോളുകൾ പോയതിനെ കുറിച്ച് അന്വേഷിക്കണമെന്നും യുഎഇ കോൺസുലേറ്റിൽ നിന്നും പുറത്താക്കിയ സ്വപ്ന സുരേഷിനെ ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ ആണ് ഐടി വകുപ്പിൽ നിയമനം നൽകിയത് എന്ന് അന്വേഷിക്കണമെന്നും സി കൃഷ്ണകുമാർ ആവശ്യപ്പെട്ടു.

publive-image

പിണറായി വിജയൻ ഐടി വകുപ്പ് ഒഴിയണമെന്നും സ്വർണ കള്ളകടത്ത് കേസിൽ ഉന്നതതല അന്വേഷണം നടത്തണമെന്നും പ്രശാന്ത് ശിവൻ ആവശ്യപ്പെട്ടു.കെഎം പ്രദീഷ് , അജയ് വർമ, നവീൻ വടക്കന്തറ, അശോകൻ പുത്തൂർ, മോഹൻദാസ് വിഷ്ണു എന്നിവർ നേതൃത്വം നൽകി.

palakadu collectoret
Advertisment